ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലി തർക്കം; 40 കാരൻ അമ്മയേയും സഹോദരിയേയും കൊന്നു..!

സംഭവം നടന്നത് ഗുജറാത്തിലെ രാജ്കോട്ടിലാണ്.  മോർബി താലൂക്കിലെ സിക്കിയറി ഗ്രാമത്തിൽ താമസിക്കുന്ന ദേവ്ഷി ഭട്ടിയയാണ് ഇരുവരേയും കൊന്നത്.  

Written by - Ajitha Kumari | Last Updated : Nov 9, 2020, 06:27 PM IST
  • കർഷകനായ ദേവ്ഷി ഉച്ചയ്ക്ക് പാടത്ത് പോകുന്ന സമയമാണ് അമ്മയും സഹോദരിയും തമ്മിലുള്ള തർക്കം നടക്കുന്നത്.
  • താൻ പണികഴിഞ്ഞ് വരുന്നതിന് മുൻപ് പ്രശ്നം തീർത്ത് ഭക്ഷണം പാകം ചെയ്യണമെന്ന് ഇരുവരോടും പറഞ്ഞിട്ടാണ് ദേവ്ഷി പാടത്തേക്ക് പോയത്.
  • എന്നാൽ പണി കഴിഞ്ഞ് ദേവ്ഷി തിരിച്ചെത്തിയപ്പോൾ അമ്മ കസ്തൂർബ ഭാട്ടിയും സഹോദരി സംഗീത ഭാട്ടിയും ഭക്ഷണം പാകം ചെയ്തിരുന്നില്ല.
ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലി തർക്കം; 40 കാരൻ അമ്മയേയും സഹോദരിയേയും കൊന്നു..!

ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലി അമ്മയും മകളും തമ്മിൽ നടത്തിയ തർക്കം ഒടുവിൽ കലാശിച്ചത് കൊലപാതകത്തിൽ. സംഭവം നടന്നത് ഗുജറാത്തിലെ (Gujarat) രാജ്കോട്ടിലാണ്.  മോർബി താലൂക്കിലെ സിക്കിയറി ഗ്രാമത്തിൽ താമസിക്കുന്ന ദേവ്ഷി ഭട്ടിയയാണ് (Devshi Bhatiya) ഇരുവരേയും കൊന്നത്.  

Also read: Shocking news:ടോയ്‌ലറ്റ് വെള്ളത്തിൽ പാനി പുരി .. സിസിടിവി ദൃശ്യങ്ങൾ പുറത്ത്..!

കൊലപാതകത്തിന് ശേഷം ഇയാൾതന്നെയാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്.  ഭക്ഷണം ആര് പാകം ചെയ്യും എന്ന കാര്യത്തെ ചൊല്ലിയാണ് അമ്മയും സഹോദരിയും തമ്മിൽ തർക്കം ഉണ്ടായിരുന്നത്,  കർഷകനായ ദേവ്ഷി (Devshi Bhatiya) ഉച്ചയ്ക്ക് പാടത്ത് പോകുന്ന സമയമാണ് അമ്മയും സഹോദരിയും തമ്മിലുള്ള തർക്കം നടക്കുന്നത്.  താൻ പണികഴിഞ്ഞ് വരുന്നതിന് മുൻപ് പ്രശ്നം തീർത്ത് ഭക്ഷണം പാകം ചെയ്യണമെന്ന് ഇരുവരോടും പറഞ്ഞിട്ടാണ് ദേവ്ഷി പാടത്തേക്ക് പോയത്. 

Also read: നിങ്ങൾക്ക് ഇനി Post Office ൽ ഓൺലൈനായി പണം കൈമാറാം

എന്നാൽ പണി കഴിഞ്ഞ് ദേവ്ഷി തിരിച്ചെത്തിയപ്പോൾ അമ്മ കസ്തൂർബ ഭാട്ടിയും സഹോദരി സംഗീത ഭാട്ടിയും ഭക്ഷണം പാകം ചെയ്തിരുന്നില്ല.  ഇത് കണ്ട ദേവ്ഷി (Devshi Bhatiya) താൻ വിശന്നുതളർന്ന് പാടത്ത് പണിയെടുത്ത് വന്നിട്ടും ഒന്നും കഴിക്കാൻ കിട്ടാത്തതിൽ കോപം കൊണ്ട് രണ്ടുപേരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

Trending News