ഇടുക്കി: ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ വൃദ്ധനല്ല... കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി ചോദിച്ച് എക്സൈസ് ഓഫീസിൽ കയറിയ വിദ്യാർഥികൾ. ആദ്യത്തേത് തമാശയാണെങ്കിൽ രണ്ടാമത്തെ വിഷയം സീരിയസാണ്. കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി ചോദിച്ച് വിദ്യാർഥികൾ കയറിയത് എക്സൈസ് ഓഫീസിലാണ്. വർക്ക്ഷോപ്പാണെന്ന് തെറ്റിദ്ധരിച്ച വിദ്യാർഥികൾ കെട്ടിടത്തിന്റെ പിൻവശത്തുകൂടിയാണ് ഓഫീസിലേക്ക് കയറിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംശയം തോന്നിയ ഉദ്യോ​ഗസ്ഥർ വിദ്യാർഥികളെ ചോദ്യം ചെയ്യുകയും ഇവരിൽ നിന്ന് കഞ്ചാവ് പിടികൂടുകയും ചെയ്തു.  തൃശൂരിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥികളാണ് എക്സൈസിന്റെ പിടിയിലായത്. എക്സൈസ് കേസെടുത്തതിന് പിന്നാലെ ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.


ALSO READ: സിദ്ദിഖിന് വീണ്ടും ആശ്വാസം, ബലാത്സംഗക്കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി; ഇടക്കാല ജാമ്യം തുടരും


അടിമാലിയിൽ വാഹനം നിർത്തി ഭക്ഷണം കഴിക്കാനായി പോകവേ ഇവർ പുകവലിക്കാനായി ഒഴിഞ്ഞ സ്ഥലം തേടി പോകുകയായിരുന്നു. കെട്ടിടത്തിന്റെ പുറക് വശത്തുകൂടെ ഇവർ എക്സൈസ് ഓഫീസിലേക്കാണ് കയറിച്ചെന്നത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട വാഹനങ്ങൾ പിടിച്ചിട്ടിരിക്കുന്നതിനാൽ ഇത് വർക്ക്ഷോപ്പാണെന്ന് വിദ്യാർഥികൾ തെറ്റിദ്ധരിച്ചു.


ഇവർ കെട്ടിടത്തിന് അകത്ത് കയറി തീപ്പെട്ടിയുണ്ടോയെന്ന് ചോദിച്ചു. യൂണിഫോമിലുള്ള ഉദ്യോ​ഗസ്ഥരെ കണ്ടതോടെ രണ്ട് പേർ ഇറങ്ങിയോടി. ഇതിൽ സംശയം തോന്നിയ എക്സൈസ് ഉദ്യോ​ഗസ്ഥർ കുട്ടികളെ ചോദ്യം ചെയ്യുകയും ഇവരെ പരിശോധിച്ചതോടെ കഞ്ചാവ് പിടികൂടുകയുമായിരുന്നു.


ALSO READ: ജയിലിൽ നിന്നിറങ്ങിയ കാപ്പ കേസ് പ്രതി കഞ്ചാവുമായി എക്സൈസ് പിടിയിൽ


കുട്ടികളിൽ നിന്ന് അഞ്ച് ​ഗ്രാം ​കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തി. പിന്നീട് അധ്യാപകരെ വിളിച്ചുവരുത്തി രക്ഷിതാക്കളെ വിവരം അറിയിച്ചു. രക്ഷിതാക്കൾ എത്തിയതിന് ശേഷം വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകി ഇവരെ വിട്ടയച്ചു. കുട്ടികൾക്കെതിരെ കേസെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.