Actor Siddique Sexual Assault Case: സിദ്ദിഖിന് വീണ്ടും ആശ്വാസം, ബലാത്സംഗക്കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി; ഇടക്കാല ജാമ്യം തുടരും

Sexual Assault Case Against Actor Siddique: നടൻ സിദ്ദിഖ് തെളിവ് നശിപ്പിക്കുന്നുവെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചത്.

Written by - Zee Malayalam News Desk | Last Updated : Oct 22, 2024, 02:54 PM IST
  • സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിന് എതിർ സത്യവാങ്മൂലം നൽകാൻ സമയം വേണമെന്ന് സിദ്ദിഖ് കോടതിയിൽ ആവശ്യപ്പെട്ടു
  • ഇത് പരി​ഗണിച്ചാണ് രണ്ടാഴ്ചയ്ക്ക് ശേഷം കേസ് പരി​ഗണിക്കാനായി മാറ്റിയത്
Actor Siddique Sexual Assault Case: സിദ്ദിഖിന് വീണ്ടും ആശ്വാസം, ബലാത്സംഗക്കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി; ഇടക്കാല ജാമ്യം തുടരും

ന്യൂഡൽഹി: നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി. മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് വരെ ബലാത്സം​ഗക്കേസിലെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരുമെന്നും സുപ്രീംകോടതി അറിയിച്ചു. നടൻ സിദ്ദിഖ് തെളിവ് നശിപ്പിക്കുന്നുവെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചത്.

സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിന് എതിർ സത്യവാങ്മൂലം നൽകാൻ സമയം വേണമെന്ന് സിദ്ദിഖ് കോടതിയിൽ ആവശ്യപ്പെട്ടു. ഇത് പരി​ഗണിച്ചാണ് രണ്ടാഴ്ചയ്ക്ക് ശേഷം കേസ് പരി​ഗണിക്കാനായി മാറ്റിയത്. സിദ്ദിഖിനായി മുതിർന്ന അഭിഭാഷകൻ വി ​ഗിരിയാണ് സുപീംകോടതിയിൽ ഹാജരായത്.

ALSO READ: സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചില്ല; കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി സർക്കാർ സുപ്രീംകോടതിയിൽ

അതേസമയം, സംഭവത്തിൽ പരാതി നൽകാൻ എട്ട് കൊല്ലം കാലതാമസം എങ്ങനെ വന്നുവെന്ന് കോടതി വീണ്ടും ആരാഞ്ഞു. സൂപ്പർസ്റ്റാറിനെതിരെ പോകാൻ പലരും മടിക്കുമെന്നും ഇക്കാര്യത്തിൽ പരാതി നൽകുന്നതിന് മുൻപ് തന്നെ വിഷയം ഫേസ്ബുക്കിൽ ഉയർത്തിയിരുന്നുവെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. എട്ട് കൊല്ലത്തിന് ശേഷമല്ലേ കേസ് എന്നായിരുന്നു കോടതിയുടെ ചോദ്യം.

അതേസമയം, ബലാത്സംഗ കേസിൽ ഇടക്കാല ജാമ്യം ലഭിച്ച നടൻ സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചില്ലെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിൽ പലതും മറന്നു പോയെന്ന ഉത്തരമാണ് പ്രതി നൽകുന്നതെന്നും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പോലീസ് ആവശ്യപ്പെട്ട കാര്യങ്ങൾ കൈമാറാൻ തയ്യാറായില്ലെന്നും ചരിത്രം സിദ്ദിഖിനെ നായകനായി വാഴ്ത്തുന്നതിന് മുൻപ് കള്ളത്തരം പുറത്തു കൊണ്ടുവരണമെന്നും സർക്കാർ സുപീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ALSO READ: 'പൊതുസമൂഹത്തിനോട് ക്ഷമ ചോദിക്കുന്നു'; അപകട കാരണം ടയർ പഞ്ചറായതെന്ന് നടൻ ബൈജു

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കുറ്റവാളിയെ പോലെ ഓടി ഒളിച്ച വ്യക്തിയാണ് സിദ്ദിഖെന്നും സിദ്ദിഖ് ക്ഷണിച്ചിട്ടാണ് പരാതിക്കാരി തിരുവനന്തപുരത്ത് എത്തിയതെന്നും ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിക്ക് ലഭിക്കേണ്ട നീതിയെ ബാധിക്കുമെന്നും സർക്കാർ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

പരാതി നൽകാൻ എട്ട് വർഷം വൈകിയത് എന്തുകൊണ്ടാണെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന്, സംഭവം നടക്കുമ്പോൾ പരാതിക്കാരിക്ക് 21 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും സിദ്ദിഖ് ആ സമയം, സിനിമ മേഖലയിലെ ശക്തനായിരുന്നുവെന്നും സംസ്ഥാന സർക്കാർ റിപ്പോർട്ടിൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News