തൃശ്ശൂർ: നഗ്ന വീഡിയോ പ്രചരിപ്പിക്കുമെന ഭീഷണിപ്പെടുത്തിയ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ. അവിണിശ്ശേരി പഞ്ചായത്ത് ഏഴുകമ്പനി തോണിവളപ്പിൽ അഭിലാഷിനെയാണ് ഇൻസ്പെക്ടർ ടി.ജി. ദിലീപ് അറസ്റ്റ് ചെയ്തത്.  അഭിലാഷ് ആനക്കല്ല് ജങ്ഷനിൽ കാരമൽ വെഡ്ഡിങ് എന്ന പേരിൽ സ്റ്റുഡിയോ നടത്തുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അയൽവാസികളായ അച്ഛനേയും മകനേയും വെട്ടിക്കൊല്ലാൻ ശ്രമിച്ച വീട്ടമ്മ അറസ്റ്റിൽ


ഫെയ്സ്ബുക്ക് വഴിയാണ് മൂന്നുവർഷം മുമ്പ് ഇയാൾ വീട്ടമ്മയുമായി പരിചയമാകുന്നത്.  തുടർന്ന് വീട്ടമ്മ അറിയാതെ സ്വകാര്യദൃശ്യങ്ങൾ പകർത്തുകയും ശേഷം ഭീഷണിപ്പെടുത്തുകയുമായിരുന്നു. ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു കൊടുക്കുമെന്നായിരുന്നു ഭീഷണി. ഭീഷണി വർധിച്ചതോടെ വീട്ടമ്മ ഭർത്താവിനെ വിവരമറിയിക്കുകയും തുടർന്ന് നെടുപുഴ സ്റ്റേഷനിൽ പരാതിപ്പെടുകയുമായിരുന്നു.  പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയിൽ നിന്നും ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കുകളും പെൻഡ്രൈവുകളും പിടിച്ചെടുത്തു.  ഒപ്പം ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.


Also Read: Shani Dev Favourite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ശനി കൃപ ഉറപ്പ്!


കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അഡീഷണൽ എസ്.ഐ. സന്തോഷ്, സൈബർസെൽ പോലീസുദ്യോഗസ്ഥൻ സുഹൈൽ, വനിതാ സിവിൽ പോലീസ് ഓഫീസർ ജിതി, നെടുപുഴ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി.വി. ശ്രീനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


ഇതിനിടയിൽ   ഇഞ്ചക്ഷൻ എടുത്തതിനെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ദേഹാസ്വാസ്ഥ്യം. സംഭവത്തെ തുടർന്ന് എട്ടു പേരെ ഐസിയുവിലേക്കും മൂന്ന് കുട്ടികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. പുനലൂർ താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയരാക്കിയിരുന്നവരായിരുന്നു ഈ പതിനൊന്നു പേരും. ഇവർ പേ വാർഡിലായിരുന്നു കിടന്നിരുന്നത്. ഏതാണ്ട് എട്ടരയോടെയായിരുന്നു ഇവർക്ക് ഇഞ്ചക്ഷൻ നൽകിയത്. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ രാഗികൾക്ക് അസ്വസ്ഥത ഉണ്ടാകാൻ തുടങ്ങി. ഒപ്പം കുട്ടികൾ അതിശക്തമായി കരയാനും തുടങ്ങി. അസ്വാഭാവികത തോന്നിയ ജീവനക്കാർ മുതിർന്നവരെ ഉടൻ തന്നെ ഐസിയുവിലേക്കും കുട്ടികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്.


Also Read: Viral Video: ഓടുന്ന ബൈക്കിൽ ലിപ് ലോക്ക് ചെയ്യുന്ന പെൺകുട്ടികൾ..! വീഡിയോ വൈറൽ


മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് അയക്കുന്നതിനുള്ള കാലതാമസവും ആംബുലൻസിൽ ആശുപത്രി ജീവനക്കാർ കയറാതിരുന്നതും സംഘർഷത്തിന് ഇടയാക്കിയിരുന്നു. രോഗികളുടെ പേര് വിവരങ്ങളോ വ്യക്തമായ കണക്കോ ആശുപത്രി അധികൃതർ നൽകാത്തതും പൊതുജനങ്ങളും ആശുപത്രി ജീവനക്കാരും തമ്മിൽ വാക്കേറ്റത്തിനും കാരണമായി. സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ പോലീസെത്തി. മരുന്ന് മാറി നൽകിയതാനോ സംഭവത്തിന് പിന്നിലെന്ന സംശവുമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.