Murder Attempt: അയൽവാസികളായ അച്ഛനേയും മകനേയും വെട്ടിക്കൊല്ലാൻ ശ്രമിച്ച വീട്ടമ്മ അറസ്റ്റിൽ

Crime News: സംഭവം നടന്ന ദിവസം മൂന്നിന് വൈകുന്നേരം ബേബി അതിർത്തി വേലി പൊളിച്ച് പണിയുന്നത് വിഷ്ണു ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇവർ  വിഷ്ണുവിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി കയ്യിലിരുന്ന വാക്കത്തി കൊണ്ട് വിഷ്ണുവിനെ വെട്ടിയത്.

Written by - Ajitha Kumari | Last Updated : Aug 5, 2023, 08:17 AM IST
  • അയൽവാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ വീട്ടമ്മ അറസ്റ്റിൽ
  • വടക്കേക്കര സ്വദേശി ബേബിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
Murder Attempt: അയൽവാസികളായ അച്ഛനേയും മകനേയും വെട്ടിക്കൊല്ലാൻ ശ്രമിച്ച വീട്ടമ്മ അറസ്റ്റിൽ

കൊച്ചി: അയൽവാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ വീട്ടമ്മ അറസ്റ്റിൽ. വടക്കേക്കര സ്വദേശി ബേബിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  സംഭവം നടന്നത് വ്യഴാഴ്ച നാല് മണിയോടെയായിരുന്നു.  പ്രതിയായ ബേബി പട്ടണം അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഷാജിയേയും മകൻ വിഷ്ണുവിനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

Also Read: ലാബ് ജീവനക്കാരെ അസഭ്യം വിളിച്ചു, സെക്യൂരിറ്റി ജീവനക്കാരെ കയ്യേറ്റം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

ബേബിയും ഷാജിയും തമ്മിൽ വർഷങ്ങളായി അതിർത്തി വേലിയെ സംബന്ധിച്ച് തർക്കം നില നിൽക്കുകയായിരുന്നു.  സംഭവം നടന്ന ദിവസം മൂന്നിന് വൈകുന്നേരം ബേബി അതിർത്തി വേലി പൊളിച്ച് പണിയുന്നത് വിഷ്ണു ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇവർ  വിഷ്ണുവിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി കയ്യിലിരുന്ന വാക്കത്തി കൊണ്ട് വിഷ്ണുവിനെ വെട്ടിയത്. അതിക്രമം തടയാൻ ശ്രമിച്ച അച്ഛൻ ഷാജിയേയും ഇവർ വെട്ടിപ്പരിക്കേൽപ്പിച്ചു.

Also Read: Shani Dev Favourite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ശനി കൃപ ഉറപ്പ്!

ആക്രമണത്തിൽ പരിക്കേറ്റ ഷാജിയും വിഷ്ണുവും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വടക്കേക്കര പോലീസ് ഇൻസ്പെക്ടർ വി സി സൂരജ്, എസ്ഐമാരായ എം എസ് ഷെറി, വി എം റസാഖ്, സിപിഒമാരായ എൻ എം പ്രണവ്, കെ ജി ഷീല എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

ഇതിനിടയിൽ നെടുമങ്ങാട്  ജില്ലാ ആശുപത്രിയിലെ ലാബ് ജീവനക്കാരെ രാത്രിയിൽ അസഭ്യം വിളിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത മൂന്നുപേരെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. കരകുളം മുളമുക്ക് എലിക്കോട്ടുകോണം തടത്തരികത്തു വീട്ടിൽ നവാസ്, കരകുളം ചെക്കക്കോണം കുന്നിൽ പുത്തൻ വീട്ടിൽ എസ്.ഷമീർ, കരകുളം കായ്പാടി പറങ്കിമാംവിള പുത്തൻ വീട്ടിൽ ബി.മുഹമ്മദ് റാഫ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ അനീഷ്, ബിജു കുമാർ എന്നിവർക്ക് നേരെ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു കയ്യേറ്റ ശ്രമം. മൂക്കിൽ നിന്നും രക്തം വന്ന മുളമുക്ക് സ്വദേശിയായ രോഗിയെ ഏതാനും പേർ ചേർന്ന് രാത്രി അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയും തുടർന്ന് ഡോക്ടർ രോഗിയെ പരിശോധിച്ച ശേഷം രക്തം പരിശോധിക്കാനായി ലാബിലേക്കും അയച്ചിരുന്നു.

Also Read: Viral Video: ഓടുന്ന ബൈക്കിൽ ലിപ് ലോക്ക് ചെയ്യുന്ന പെൺകുട്ടികൾ..! വീഡിയോ വൈറൽ

എന്നാൽ ആ സമയം ലാബിൽ ലാബ് അസിസ്റ്റന്റ് ഇല്ലായിരുന്നു. അവർ സർജറിക്കു വിധേയമാകുന്ന രോഗിക്ക് അത്യാവശ്യമായി ബ്ലഡ് ഏർപ്പാടാക്കാനായി സമീപമുള്ള ബ്ലഡ് ബാങ്കിലേക്ക് പോയിരിക്കുക ആയിരുന്നു. അൽപസമയം കാത്തു നിൽക്കാൻ ലാബിൽ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരി പറഞ്ഞപ്പോൾ, രോഗിയോടൊപ്പം ഉണ്ടായിരുന്ന ഇവർ ലാബിൽ അതിക്രമിച്ച് കയരുകയും അവിടെ ഉണ്ടായിരുന്ന ജീവനക്കാരിയെ അസഭ്യം പറയുകയുമായിരുന്നു. ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ അനീഷ്, വിജു കുമാർ എന്നിവർ അവിടെ എത്തി അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതോടെ ഇവർ അവരെ കയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്നുണ്ടായ വാക്കു തർക്കം ഉന്തും തള്ളുമാകുകയും വിവരം അറിഞ്ഞെത്തിയ പോലീസ് നവാസിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.  അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News