ഭാര്യയെ സംശയം; 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു
കുഞ്ഞിനെ തന്റെ വീട്ടില്‍ കൊണ്ടുപോയി എല്ലാവരെയും കാണിച്ച ശേഷം തിരികെയത്തിക്കാം എന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണന്‍ കുഞ്ഞിനേയും കൊണ്ടു പുറത്ത് പോയത്.
Thiruvananthapuram: ഭാര്യയോടുള്ള സംശയത്തിന്റെ പേരില്‍ 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു. തിരുവല്ലം (Thiruvallam) പാച്ചല്ലൂരിലാണ് സംഭവം. 40 ദിവസം മാത്രം പ്രായമുള്ള ശിവഗംഗ എന്ന കുഞ്ഞിന്റെ നൂല് കെട്ടായിരുന്നു ഇന്നലെ.
ALSO READ | COVID 19 സെന്‍ററിലെ കുളിമുറിയില്‍ ഒളിക്യാമറ; DYFI നേതാവ് പിടിയില്‍
ചടങ്ങുകള്‍ക്ക് ശേഷം രാത്രി ഏഴരയോടെയാണ് 25കാരനും പിതാവുമായ ഉണ്ണികൃഷ്ണന്‍ കുഞ്ഞിനെ തിരുവല്ലം ആറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. കുഞ്ഞിനെ തന്റെ വീട്ടില്‍ കൊണ്ടുപോയി എല്ലാവരെയും കാണിച്ച ശേഷം തിരികെയത്തിക്കാം എന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണന്‍ കുഞ്ഞിനേയും കൊണ്ടു പുറത്ത് പോയത്.
ALSO READ | കാമുകിയെചൊല്ലി തര്‍ക്കം, ഒടുവില്‍ കൊല; വൈപ്പിന്‍ കൊലപാതക കേസില്‍ മൂന്ന് അറസ്റ്റ്
എന്നാല്‍, തിരികെയെത്തിയപ്പോള്‍ ഇയാള്‍ക്കൊപ്പം കുഞ്ഞില്ലായിരുന്നു. കാണാനില്ല എന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍, പിന്നീട് ചോദിച്ചപ്പോള്‍ കുട്ടിയെ ഹൈവെയുടെ ഭാഗത്തായി ഉപേക്ഷിച്ചു എന്ന് പറഞ്ഞു. എന്നാല്‍, രാത്രി ഉണ്ണികൃഷ്ണന്‍ ആറ്റില്‍നിന്നും കയറി വരുന്നത് സമീപവാസികള്‍ കണ്ടിരുന്നു. തുടര്‍ന്ന് പോലീസ് (Kerala Police) നടത്തിയ ചോദ്യം ചെയ്യലില്‍ കുഞ്ഞ് കയ്യില്‍ നിന്നും ആറ്റിലേക്ക് വഴുതി വീണു എന്നാണ് ഇയാള്‍ ആദ്യം മൊഴി നല്‍കിയത്.
ALSO READ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചു; കേസെടുത്തതോടെ അറബി കോളേജ് അധ്യാപകന്‍ മുങ്ങി
പിന്നീടു നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഉണ്ണികൃഷ്ണന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തിരുവല്ലം പോലീസിന്റെ കസ്റ്റഡിയിലാണ് ഇയാളിപ്പോള്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഉണ്ണികൃഷ്ണനും ഭാര്യയും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്.
ALSO READ | ആക്രി ശേഖരിക്കാനെത്തി വെള്ളം ചോദിക്കും, ഒടുവില്‍ കവര്‍ച്ച... കോഴിക്കോടിനെ വിറപ്പിച്ച അഞ്ച് സ്ത്രീകള്‍
ആസൂത്രിതമായാണ് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ഇയാള്‍ ശ്രമം നടത്തി. ട്രാഫിക് വാര്‍ഡനായ ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഉണ്ണികൃഷ്ണന്‍ കുഞ്ഞിനെ തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഭാര്യവീട്ടുകാര്‍ പോലീസില്‍ പരത്തി നല്‍കിയത്. ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്ത്ഹിനും പരാതി നല്‍കിയിട്ടുണ്ട്.