പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചു; കേസെടുത്തതോടെ അറബി കോളേജ് അധ്യാപകന്‍ മുങ്ങി

ഇയാളുടെ ഭീഷണിയില്‍ ഭയന്ന് വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ച പെണ്‍ക്കുട്ടി വിവാഹ ആലോചനങ്ങള്‍ നിരസിച്ചിരുന്നു. 

Written by - Sneha Aniyan | Last Updated : Sep 21, 2020, 09:22 AM IST
  • പോസ്കോ നിയമപ്രകാരമാണ് അധ്യാപകനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
  • കോളേജിലെ കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ ഇയാള്‍ പീഡനത്തിനിരയാക്കിയിട്ടുണ്ട് എന്നാണ് പോലീസിനു ലഭിക്കുന്ന വിവരം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചു; കേസെടുത്തതോടെ അറബി കോളേജ് അധ്യാപകന്‍ മുങ്ങി

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച അറബി കോളേജ് അധ്യാപകന്‍ ഒളിവില്‍. മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരിയിലാണ് സംഭവ൦. പോലീസ് കേസെടുത്തതോടെ അറബി കോളേജ് അധ്യാപകനും വാരാണക്കര സ്വദേശിയുമായ സലാഹുദ്ദീന്‍ തങ്ങളാണ് നാട്ടില്‍ നിന്നും മുങ്ങിയത്. 

ആക്രി ശേഖരിക്കാനെത്തി വെള്ളം ചോദിക്കും, ഒടുവില്‍ കവര്‍ച്ച... കോഴിക്കോടിനെ വിറപ്പിച്ച അഞ്ച് സ്ത്രീകള്‍

കോളേജിലെ വിദ്യാര്‍ത്ഥിനിയും പതിനേഴുകാരിയുമായ പെണ്‍ക്കുട്ടിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. ഇയാളുടെ ഭീഷണിയില്‍ ഭയന്ന് വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ച പെണ്‍ക്കുട്ടി വിവാഹ ആലോചനങ്ങള്‍ നിരസിച്ചിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറംലോകമറിഞ്ഞത്.

വയറ്റില്‍ വളരുന്നത്‌ ആണ്‍കുഞ്ഞോ? ഗര്‍ഭിണിയായ ഭാര്യയുടെ വയര്‍ കത്തിയുപയോഗിച്ച് കീറി ഭര്‍ത്താവ്

ഇതോടെ ചൈല്‍ഡ് ലൈന്‍ കല്‍പകഞ്ചേരി പ്രവര്‍ത്തകര്‍ക്ക് മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ പെണ്‍ക്കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ഇയാള്‍ക്കെതിരെ പോലീസില്‍ നല്‍കിയത്.

ആംബുലന്‍സില്‍ ലൈംഗിക അതിക്രമ൦ നേരിട്ട കൊവിഡ് ബാധിത അത്മഹത്യയ്ക്ക് ശ്രമിച്ചു

പോസ്കോ നിയമപ്രകാരമാണ് അധ്യാപകനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോളേജിലെ കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ ഇയാള്‍ പീഡനത്തിനിരയാക്കിയിട്ടുണ്ട് എന്നാണ് പോലീസിനു ലഭിക്കുന്ന വിവരം. ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; യുവാവ് അറസ്റ്റിൽ..!

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

More Stories

Trending News