Crime News: ചവറയിൽ 214 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
Crime News: കാർ തടഞ്ഞുനിർത്തി വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ യുവാക്കളുടെ പെരുമാറ്റത്തിലുണ്ടായ സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കാർ പരിശോധിച്ചപ്പോഴായിരുന്നു കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
കൊല്ലം: ചവറയിൽ വൻ ലഹരിമരുന്ന് വേട്ട. 214 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്. കുണ്ടറ സ്വദേശികളായ നജ്മല്‍, സെയ്താലി, അല്‍ത്താഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Also Read: Crime News: ക്ഷേത്രം കുത്തിതുറന്ന് സ്വർണവും പണവും മോഷ്ടിച്ചു; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം
വാഹന പരിശോധനക്കിടെ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് എംഡിഎംഎ പിടികൂടിയത്. കാർ തടഞ്ഞുനിർത്തി വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ യുവാക്കളുടെ പെരുമാറ്റത്തിലുണ്ടായ സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കാർ പരിശോധിച്ചപ്പോഴായിരുന്നു കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
Also Read: പിസി തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു
സംഭവത്തെ തുടർന്ന് മൂന്നുപേരെയും ചവറ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനല്ല തയ്യാറെടുപ്പിലാണ് പോലീസ്. പിടിയിലായ ഇവർ വൻ മയക്കുമരുന്ന് റാക്കറ്റിന്‍റെ ഭാഗമാണെന്നാണ് പോലീസ്ന്ന പറയുന്നത്. ഇവർക്ക് ആരാണ് എംഡിഎംഎ എത്തിച്ചു നൽകിയതെന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അടുത്തകാലത്തായി ജില്ലയിൽ ലഹരിമരുന്ന് പിടികൂടുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. ഇത്തരം കേസുകൾ കൊല്ലം സിറ്റി, റൂറൽ പോലീസിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കൈകാര്യം ചെയ്യുന്നത്.
തൃശൂരിൽ രണ്ടര വയസുകാരന്റെ മൃതദേഹം ബക്കറ്റിനുള്ളിൽ; പിതാവ് തൂങ്ങിമരിച്ച നിലയിൽ
ആളൂരിൽ അച്ഛനും രണ്ടര വയസ്സുള്ള മകനും മരിച്ച നിലയിൽ. ബിനോയും മകൻ അർജുനിനേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്. ബിനോയ് തൂങ്ങിമരിച്ച നിലയിലുമായിരുന്നു.
Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ
മരണകാരണം വ്യക്തമല്ല. ബിനോയ്ക്ക് ഭാര്യയും 9 വയസുകാരനായ മറ്റൊരു മകനും കൂടിയുണ്ട്. പ്രവാസി മലയാളിയായിരുന്ന ബിനോയ് നാട്ടിലെത്തിയ ശേഷം ലോട്ടറിക്കച്ചവടം നടത്തി വരികയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും ഇയാളെ വല്ലാതെ അലട്ടിയിരുന്നു. പേസ്മേക്കർ ഘടിപ്പിച്ചായിരുന്നു ഹൃദ്രോഹത്തെ നേരിട്ടിരുന്നത്. ഇതിനിടയിലാണ് അർജുന് സംസാരശേഷി കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞത്. അതിന്റെ മാനസിക വിഷമവും ബിനോയ്ക്കുണ്ടായിരുന്നു. ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആളൂർ പോലീസ് നൽകുന്ന പ്രാഥമിക വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...