Crime News: ക്ഷേത്രം കുത്തിതുറന്ന് സ്വർണവും പണവും മോഷ്ടിച്ചു; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

Crime News: ശ്രീകോവിലിന്റെ കതക് കുത്തിതുറന്ന് അകത്ത് കടന്ന കള്ളൻ വിഗ്രഹത്തിൽ ചാർത്തിയ സ്വർണ മാലയും സ്വ‍ർണ പൊട്ടുമടക്കം രണ്ടുപവൻ സ്വ‍ർണം കവർന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 8, 2023, 07:18 AM IST
  • കണ്ണനല്ലൂരിൽ ക്ഷേത്രം കുത്തിതുറന്ന് സ്വർണ്ണ മോഷണം
  • പുലിയില ഭഗവാൻ മുക്ക് തെക്കേടത്ത് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലാണ് സംഭവം
  • രണ്ട് പവൻ സ്വർണവും പണവുമാണ് മോഷണം പോയത്
Crime News: ക്ഷേത്രം കുത്തിതുറന്ന് സ്വർണവും പണവും മോഷ്ടിച്ചു; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

കൊല്ലം: കണ്ണനല്ലൂരിൽ ക്ഷേത്രം കുത്തിതുറന്ന് സ്വർണ്ണ മോഷണം.  പുലിയില ഭഗവാൻ മുക്ക് തെക്കേടത്ത് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലാണ് സംഭവം. രണ്ട് പവൻ സ്വർണവും പണവുമാണ് മോഷണം പോയത്.  ഇന്നലെ രാത്രിയിലായിരുന്നു ക്ഷേത്രത്തിൽ മോഷണം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: കൊല്ലത്ത് പോക്സോ കേസിലെ അതിജീവത മരിച്ച നിലയിൽ; വീടിന്റെ സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്

ശ്രീകോവിലിന്റെ കതക് കുത്തിതുറന്ന് അകത്ത് കടന്ന കള്ളൻ വിഗ്രഹത്തിൽ ചാർത്തിയ സ്വർണ മാലയും സ്വ‍ർണ പൊട്ടുമടക്കം രണ്ടുപവൻ സ്വ‍ർണം കവർന്നു. കൂടാതെ ക്ഷേത്ര ഓഫീസിന്റെ കതക് കുത്തിതുറന്ന് പണവും കവ‍ർന്നുമോഷ്ടിച്ചു. രണ്ട് വ‍ർഷം മുമ്പ് ഇതേ അമ്പലപ്പറമ്പിൽ നിന്നും ചന്ദനമരം കള്ളന്മാർ മുറിച്ച് കടത്തുകയും ഒരു വർഷം മുമ്പ് ക്ഷേത്ര ഓഫീസിൽ നിന്നും 10,000 രൂപയും മോഷണം പോയിരുന്നു.  ഈ രണ്ട് കേസിലേയും പ്രതികളെ പോലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല.

Also Read: Hans-Malavya Rajyog: രണ്ട് രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് വൻ ധനലാഭം ഒപ്പം പേരും പ്രശസ്തിയും! 

മാർച്ച് ആദ്യ ആഴ്ചയിൽ ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിൽ കയറി ശ്രീകോവിലിന്‍റെയടക്കം പൂട്ടു പൊളിച്ച് വൻ മോഷണം നടന്നിരുന്നു. പള്ളിപ്പാട് കോട്ടയ്ക്കകം ശ്രീ നരിഞ്ചിൽ ക്ഷേത്രത്തിൽ ശ്രീ കോവിലിന്റെയും തിടപ്പള്ളിയുടെയും പൂട്ടു പൊളിച്ച് അകത്തു കയറിയാണ് കള്ളന്മാർ മോഷണം നടത്തിയത്. 51000 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. ശ്രീകോവിലിൽ വച്ചിരുന്ന ഓടിൽ നിർമ്മിച്ച 7 കിലോഗ്രാം തൂക്കം വരുന്ന വിഗ്രഹ പ്രഭയടക്കമുള്ളവയാണ് നഷ്ടമായിരുന്നു. 

PFI ക്ക് ധനസഹായം നൽകുന്ന മൾട്ടി-സ്റ്റേറ്റ് ഹവാല നെറ്റ്‌വർക്ക് എൻഐഎ തകർത്തു

തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ധനസഹായം നൽകുന്ന മൾട്ടി-സ്റ്റേറ്റ് ഹവാല ശൃംഖല എൻഐഎ തകർത്തു.  ഇടപാട് നടത്തിയ മലയാളിയടക്കം 5 പേരെ എൻഐഎ അറസ്റ്റുചെയ്തു.   ഇതിനു ശേഷമാണ് പോപ്പുലർ ഫ്രണ്ടിന് ധനസഹായം നൽകുന്ന ശൃംഖല തകർത്തതായി എൻഐഎ അറിയിച്ചത്.

Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ 

 

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അംഗങ്ങളായ കർണാടകയിൽ നിന്നുള്ള സർഫ്രാസ് നവാസ്, മുഹമ്മദ് സിനാൻ, ഇഖ്ബാൽ, അബ്ദുൾ റഫീഖ് എം എന്നിവരേയും കേരളത്തിലെ കാസർഗോഡ് സ്വദേശിയായ ആബിദ് കെഎം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ സെപ്റ്റംബർ 27 ന് നിരോധനം ഏർപ്പെടുത്തിയെങ്കിലും പിഎഫ്‌ഐ നേതാക്കളും അംഗങ്ങളും തീവ്രവാദത്തിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് തുടർന്നുവെന്നും കുറ്റകൃത്യങ്ങൾ ചെയ്യാൻ ആയുധങ്ങളും വെടിക്കോപ്പുകളും ക്രമീകരിക്കുന്നുണ്ടെന്നും എൻഐഎ കണ്ടെത്തിയിരുന്നു.  ഇതിനെ തുടർന്ന് ഞായറാഴ്ച മുതൽ കാസർഗോഡും അതുപോലെ  കർണാടകയിലെ ദക്ഷിണ കന്നഡ എന്നിവിടങ്ങളിൽ എൻഐഎ സംഘങ്ങൾ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. എട്ട് സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിൽ ഒന്നിലധികം ഡിജിറ്റൽ ഉപകരണങ്ങളും കോടികളുടെ ഇടപാട് രേഖകളും പിടിച്ചെടുത്തതായിയും എൻഐഎ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News