തിരുവല്ല: Sandeep Murder Case: സിപിഎം പെരിങ്ങമല ലോക്കൽ സെക്രട്ടറി പിബി സന്ദീപ് കുമാറിനെ (Sandeep Murder Case) ബൈക്കിലെത്തിയ മൂന്നംഗ സംഘം കൊലപ്പെടുത്തിയ കേസിൽ നാലു പേർ പിടിയിൽ. ജിഷ്ണു, നന്ദു, പ്രമോദ്,ജിനാസ് എന്നവരാണ് പിടിയിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവരെ ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പിടികൂടിയത്. ഈ നാല് പ്രതികളിൽ (Four Arrested) രണ്ടുപേർ സിപിഎം പ്രവർത്തകരാണെന്നാണ് റിപ്പോർട്ട്.  ഇനി ഒരാളെക്കൂടി പിടികൂടാനുണ്ട്.


Also Read: തിരുവല്ല ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; തിരുവല്ലയിൽ സിപിഎം ഹർത്താൽ 


പിബി. സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ (Sandeep Kumar Murder Case) പ്രതിഷേധിച്ച് ഇന്ന് തിരുവല്ലയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.  ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മുന്‍ പഞ്ചായത്ത് അംഗം കൂടിയായിരുന്ന സന്ദീപിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തിക്കൊന്നത്. 


സന്ദീപിന്റെ നെഞ്ചില്‍ ഒൻപത് കുത്തുകളേറ്റുവെന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സന്ദീപ് മരിച്ചുവെന്നുറപ്പായ ശേഷമാണ് കൊല നടത്തിയവർ ഒളിവിൽപ്പോയതെന്നാണ് പോലീസ് നിഗമനം.  തമ്മിൽ എന്തെങ്കിലും വാക്ക്  തർക്കങ്ങlൾ  ഉണ്ടായിട്ടുണ്ടോയെന്നും അതാണോ കൊലപാതകത്തിന് കാരണമെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.


Also Read: Murder | തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു


കഴിഞ്ഞ കുറച്ചു ദിവസമായി പെരിങ്ങര മേഖലയില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു. കൊലപാതകവിവരം പുറത്തു വന്നതിന് പിന്നാലെ കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.  സന്ദീപിനെ കുത്തിയത് ആരാണെന്ന് പുറത്തു പറഞ്ഞിട്ടില്ലയെങ്കിലും പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. 


കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപണം. പക്ഷെ കൊലപാതകത്തില്‍ പങ്കില്ലെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കിയിട്ടുണ്ട്.  എന്നാൽ സംഭവത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് സിപിഎം ശക്തമായ ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്.


Also Read: Horoscope December 03, 2021: ഇന്ന് ഒരു ജോലിയിലും തിരക്കുകൂട്ടരുത്, നഷ്ടം ഉണ്ടായേക്കാം 


വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളേയും പിടികൂടി അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. 


സന്ദീപിന്റെ മൃതദേഹം നിലവിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്നും ഒരു സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‍മോർട്ടത്തിന് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.