കൊച്ചി: പള്ളുരുത്തിയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ. കാറിനുള്ളിൽ നിന്നും 175 കിലോ കഞ്ചാവാണ് പിടികൂടിയത്.  പിടിയിലായത് കൊച്ചി സ്വദേശികളായ ഷജീർ, ഷെമീർ എന്നിവരാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മുൻ റെയിൽവെ ജീവനക്കാരനെ മർദ്ദിച്ച് കൊന്ന കേസിൽ 2 തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ 


കഞ്ചാവ് നിറച്ച കാർ രഹസ്യമായി നിർത്തിയിടാൻ സൗകര്യമൊരുക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ ഏഴിനാണ് പള്ളുരുത്തിയിൽ പാർക്ക് ചെയ്ത കാറിൽ നിന്നും ചാക്കുകളിൽ ക‍ഞ്ചാവ് കണ്ടെത്തിയത്. വാടകയ്ക്ക് കൊടുത്തിരുന്ന കാർ കാണാത്തതിനെ തുടർന്ന് കാറിന്റെ ഉടമ നടത്തിയ അന്വേഷണത്തിലാണ് വഴിയരികിൽ കാറും അതിൽ കഞ്ചാവും കണ്ടെത്തിയത്. ഈ സംഭവത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 


Also Read: Surya Gochar 2023: കാത്തിരിപ്പിന് മണിക്കൂറുകൾ മാത്രം... ഈ 5 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ മിന്നി തിളങ്ങും! 


ഇതിനിടയിൽ ഈ മാസം അഞ്ചിന് അമ്പലമേടു നിന്നും 16 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസിൽ റിമാൻഡിലുള്ള അക്ഷയ് രാജിന്റെ സംഘമാണ് ഈ കാർ കഞ്ചാവടക്കം പള്ളുരുത്തിയിൽ ഉപേക്ഷിച്ചതെന്നാണ് പോലീസ് പറയുന്നത്.  അക്ഷയ് രാജിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ  സംഘത്തിലെ മറ്റുള്ളവർ കാർ ഉപേക്ഷിക്കുകയായിരുന്നു.  അറസ്റ്റിലായ ഷജീറിനെയും ഷെമീറിനേയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇനി റിമാൻഡിൽ കഴിയുന്ന അക്ഷയ് രാജിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്നാണ് പോലീസ് പറയുന്നത്.   കേസിലെ മറ്റ് പ്രതികളെ പോലീസ് തിരയുകയാണ്.


43 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കരിപ്പൂരിൽ യുവാവ് പിടിയില്‍


കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണവുമായി യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് റഫീഖിനെയാണ് 43 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടിയത്.  തന്റെ ശരീരത്തിനുള്ളില്‍ സ്വര്‍ണ്ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്‌സൂളുകളായി ഒളിപ്പിച്ച 744 ഗ്രാം സ്വര്‍ണമാണ് റഫീഖ് കടത്താന്‍ ശ്രമിച്ചത്. 


Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 


 


റഫീഖ് റിയാദില്‍നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസിൽ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിവീണത്.  ഇയാളിൽ നിന്നും കസ്റ്റംസ് പിടികൂടിയ 805 ഗ്രാം സ്വര്‍ണ്ണ മിശ്രിതത്തില്‍ നിന്നും  സ്വര്‍ണപ്പണിക്കാരന്റെ സഹായത്തോടെ വേര്‍തിരിച്ചെടുത്തപ്പോഴാണ് 744 ഗ്രാം തങ്കം ലഭിച്ചത്.  ഈ സ്വര്‍ണം കടത്തുന്നതിനായി കള്ളക്കടത്ത് സംഘം 70000 രൂപയാണ് വാഗ്ദാനം ചെയ്തതെന്ന്  റഫീഖ് അന്വേഷണ സംഘത്തിന് മൊഴി നൽകി.  ഇയാളെ സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.