പാലക്കാട്: മുൻ റെയിൽവെ ജീവനക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ പിടിയിൽ. അകത്തേത്തറ മേലേപ്പുറം കുട്ടപ്പുരയില്‍ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമം ചെറുക്കുന്നതിനിടെ നാടോടികളായ പ്രതികളുടെ മർദ്ദനമേറ്റാണ് പ്രഭാകരൻ കൊല്ലപ്പെട്ടത്.
പ്രതികളെ അങ്കമാലി റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് പിടികൂടിയത്. മാര്‍ച്ച് അഞ്ചിനാണ് പ്രഭാകരനെ വീട്ടിലുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നുമാണ പ്രഭാകരന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായത്.
റിപ്പോർട്ടിൽ വാരിയെല്ലുകള്‍ പൊട്ടിയതായും ആന്തരിക ക്ഷതങ്ങള്‍ ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. പ്രഭാകരൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് മനസിലാക്കിയ പ്രതികൾ ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന രീതിയിൽ പല തവണ പ്രഭാകരന്റെ വീട്ടിൽ വന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശവാസികളിൽ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട് സ്വദേശികളായ യുവതിയും യുവാവും കുടുങ്ങിയത്. ഇതിനിടയിൽ വീട്ടിലേക്ക് നാടോടി സംഘങ്ങള്‍ വരുന്നതും പോകുന്നതുമായ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുകയായിരുന്നു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...