കോഴിക്കോട്: പിഞ്ചുകുഞ്ഞിന്റെ പാദസരം കവർന്ന തമിഴ് നാടോടി സ്ത്രീകള്‍ അറസ്റ്റിൽ.  സംഭവം നടന്നത് കോഴിക്കോടാണ്. കോഴിക്കോട്  മാനാഞ്ചിറ എസ്ബിഐ ബസ്  സ്റ്റോപ്പില്‍ ബസ് കയറാന്‍ നില്‍ക്കുകയായിരുന്ന എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശിയുടെ ഒരു വയസ്സുള്ള മകളുടെ കാലില്‍കിടന്ന പാദസരമാണ് പ്രതികള്‍ കവർന്നെടുത്തത്. സംഭവത്തിൽ തമിഴ് നാടോടി സ്ത്രീകൾ പിടിയിലായി.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തായിലാൻഡിൽ കുട്ടികളുടെ ഡേ കെയറിൽ വെടിവെയ്പ്പ്; 34 പേർ കൊല്ലപ്പെട്ടു; അക്രമി സ്വയം വെടിവെച്ച് മരിച്ചു


പ്രതികളുടെ കൈയ്യില്‍ നിന്നും പാദസരം കണ്ടെടുത്തിരുന്നു. തമിഴ്നാട് കല്‍മേട് സ്വദേശികളായ സുഗന്ധി, പ്രിയ എന്നിവരെയാണ് കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.  കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തിരുന്നു.  പ്രതികള്‍ക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റെഷനുകളില്‍ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ടൗൺ പോലീസ് ഇൻസ്പെക്ടര്‍ ബിജു. എം.വിയുടെ  നേതൃത്വത്തില്‍  എസ്ഐമാരായ അബ്ദുള്‍ സലിം. വിവി മുഹമ്മദ് സിയാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉദയകുമാര്‍, സിജി,  സിപിഒ ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് പിങ്ക് പോലീസിന്റെ സഹായത്തോടെ  പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.


വടക്കഞ്ചേരി അപകടമുണ്ടാക്കിയ ഡ്രൈവർ പിടിയിൽ; പിടിയിലായത് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ


വടക്കഞ്ചേരി അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറെ പിടികൂടി. കൊല്ലം ചവറ ശങ്കരമം​ഗലത്ത് നിന്നാണ് ഡ്രൈവർ ജോമോനെ പോലീസ് പിടികൂടിയത്. ഇയാൾ തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. രക്ഷപ്പെടാൻ സഹായിച്ച രണ്ട് പേരും പിടിയിലായി. ജോമോനെ ചവറ പോലീസ് പിടികൂടി വടക്കഞ്ചേരി പോലീസിന് കൈമാറി. മനപൂർവ്വമല്ലാത്ത നരഹത്യാ കുറ്റമാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അശ്രദ്ധമായും അമിതവേ​ഗതയിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. 


Also Read: Viral Video: മണ്ഡപത്തിൽ വധുവിന്റെ മുന്നിൽ വച്ച് വരനെ ചുംബിച്ച് അനിയത്തി..! വീഡിയോ വൈറൽ 


ബസ് അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദുഃഖം രേഖപ്പെടുത്തി.  മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായവും, പരുക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.