പ​ത്ത​നാ​പു​രം: ആ​ന്ധ്ര​യി​ൽ ​നി​ന്നും പ​ത്ത​നാ​പു​ര​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന ഹാ​ഷി​ഷ് ഓയിലുമായി (Hashish Oil) രണ്ടുപേർ അറസ്റ്റിൽ.  ഒരു കിലോ ഹാഷിഷ് ഓയിൽ ആണ് പോലീ​സ് പി​ടി​കൂ​ടിയത്.  വി​ശാ​ഖ​പ്പ​ട്ട​ണം സ്വ​ദേ​ശി​ക​ളാ​യ ശ്ര​വ​ണ്‍​കു​മാ​ര്‍, ഡി. ​റാ​മു എ​ന്നി​വരിൽ നിന്നുമാണ് ഹാഷിഷ് ഓയിൽ പി​ടി​കൂടിയത്. ഇവർ ബാ​ഗി​ലാ​യി​രു​ന്നു ഹാഷി​ഷ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ നി​ന്നും ട്രെ​യി​ന്‍ മാ​ര്‍​ഗം കാ​യം​കു​ള​ത്തെത്തി​യ സം​ഘം അ​വി​ടെ നി​ന്നും ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് പ​ത്ത​നാ​പു​ര​ത്ത് എ​ത്തി​യ​ത്. ര​ഹ​സ്യ
വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും, പ​ത്ത​നാ​പു​രം പോ​ലീ​സും ചേ​ര്‍​ന്ന് കൊ​ല്ലം ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ ക​ല്ലും​ക​ട​വി​ല്‍ ന​ട​ത്തി​യ വാ​ഹ​ന 
പ​രി​ശോ​ധ​ന​യി​ലാ​ണ് ഹാ​ഷി​ഷ് ഓയിലുമായി ഇവരെ പിടികൂടിയത്.  


Also Read: Sanjith Murder| ആയുധങ്ങൾ വാങ്ങിയ ആൾ അറസ്റ്റിൽ, നാല് പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്


പോലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച് പുതുവത്സര ആഘോഷങ്ങൾക്കായി (Newyear Celebration) എത്തിച്ചതാണ് ഈ ഹാഷിഷ് എന്നാണ്.  ആന്ധ്രയിൽ നിന്നും ട്രെയിനിൽ കായംകുളത്ത് എത്തിയ യുവാക്കൾ ഓട്ടോറിക്ഷയിലാണ് അവിടെനിന്നും പത്തനാപുരത്തേക്ക് എത്തിയത്.  ഇവർ ഈ ഹാഷിഷ് ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. 


ഇവരുടെ മൊബൈൽ ഫോണിലെ കോളുകൾ പോലീസ് പരിശോധിക്കുകയാണ്.  പി​ടി​കൂ​ടി​യ ഹാ​ഷി​ഷി​ന് വി​പ​ണി​യി​ല്‍ ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​മെ​ന്നാണ് പോ​ലീ​സ് പ​റ​യുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.