Vismaya Death Case : വിസ്മയയുടെ മരണ രംഗങ്ങൾ അന്വേഷണ സംഘം ഡമ്മി ഉപയോഗിച്ച് പുനഃരാവിഷ്കരിച്ചു
ശുചിമുറിയുടെ വാതിൽ ചവിട്ടി തുറന്ന് കയറിയതും അതിന് ശേഷം സംഭവിച്ച കാര്യങ്ങളാണ് കിരൺ കുമാർ പൊലീസിന്റെ മുമ്പിൽ ഒരു പ്രാവിശ്യം കൂടി കാണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് പുറമെ പൊലീസ് സർജനും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
Kollam : കൊല്ലം ശൂരനാട് ഭർതൃവീട്ടിലെ ശുചിമുറിയിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ (Vismaya Death Case) പ്രതിയായ ഭർത്താവ് കിരൺ കുമാറിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഡമ്മി ഉപയോഗിച്ച് രംഗങ്ങൾ പുനഃരാവിഷ്കരിച്ചാണ് പൊലീസ് (Kerala Police) വീട്ടിൽ തെളിവെടുപ്പ് നടത്തിയത്. വിസ്മയ തൂങ്ങി നിൽക്കുന്നതും ഇതിന് ശേഷം പ്രതിയായ കിരൺ കുമാർ (Kiran Kumar) ചെയ്ത കാര്യങ്ങളാണ് പൊലീസ് പുനഃരാവിഷ്കരിച്ചത്.
ശുചിമുറിയുടെ വാതിൽ ചവിട്ടി തുറന്ന് കയറിയതും അതിന് ശേഷം സംഭവിച്ച കാര്യങ്ങളാണ് കിരൺ കുമാർ പൊലീസിന്റെ മുമ്പിൽ ഒരു പ്രാവിശ്യം കൂടി കാണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് പുറമെ പൊലീസ് സർജനും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
ALSO READ : Vismaya Death Case : വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കുറ്റപത്രം 90 ദിവസത്തിനകം സമർപ്പിക്കും
വീട്ടിൽ തെളിവെടുപ്പ് നടത്തിയതിന് പുറമെ കിരൺ കുമാറിനെ ഇന്ന് രാവിലെ പോരുവഴിയിലെ എസ്ബിഐ ബാങ്കിലെത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. വിസ്മയുടെ സ്വർണം ഈ ബാങ്കിലെ ലോക്കറിലായിരുന്നു സുക്ഷിച്ചിരുന്നത്.
വിവാഹം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം വിസ്മയും ഭാർത്താവും ഒരുമിച്ചെത്തിയാണ് സ്വർണം ലോക്കറിൽ നിക്ഷേപിച്ചത്. എന്നാൽ അതിന് ശേഷം പിന്നീട് ലോക്കറിൽ നിന്ന് സ്വർണം എടുത്തിട്ടില്ലയെന്ന് ബാങ്കി അധികൃതർ പൊലീസിനെ അറിയിച്ചു.
ALSO READ : Vismaya Death Case : വിസ്മയ കേസിൽ കിരണിന്റെ സഹോദരി ഭര്‍ത്താവിനെ ചോദ്യം ചെയ്യും
ബാങ്കിലെ തെളിവെടുപ്പിന് പിന്നാലെ ഇന്ന് വൈകിട്ട് പ്രതിയെ പത്തനംതിട്ട ജില്ലയിലെ പന്തളത്തെത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തി. വിസ്മയുടെ മാതാപിതാക്കളുടെ മൊഴി പ്രകാരം വിവാഹത്തിന് മുമ്പ് ഇവിടെ വെച്ചും കിരൺ കുമാർ യുവതി മർദിച്ചു എന്നാണ്. വിസ്മയ പന്തളത്തെ ആയുവേദ കോളേജിലാണ് പഠിച്ചത്. എന്നാൽ പ്രതി മാതാപിതാക്കളുടെ ഈ മൊഴി നിഷേധിക്കുകയും ചെയ്തു എന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
എന്നാൽ താൻ അഞ്ച് തവണ വിസ്മയെ മർദിച്ചിട്ടുണ്ടെന്ന് കിരണകുമാർ പൊലീസിന് മൊഴി നൽകിട്ടുണ്ട്. അതേസമയം വിസ്മയ മരിച്ച ദിവസം താൻ മർദിച്ചിട്ടില്ലെ എന്ന മൊഴിയിൽ കിരൺ കുമാർ ഉറച്ച് നിൽക്കുകയാണ്.
ALSO READ : Vismaya death case: ഭർത്താവ് കിരൺ കുമാറിന്റെ Bank account മരവിപ്പിച്ചു
തൂങ്ങി മരണമെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ട് പറയുന്നെങ്കിലും പൊലീസ് ഇതുവരെ വിസ്മയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥീരികരിച്ചില്ല. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ ശാസ്ത്രീയ തെളിവുകൾ വേണമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ കേസിലെ കുറ്റപത്രം 90 ദിവസത്തിനകം സമർപ്പിക്കണമെന്ന് കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് ഐജി ഹർഷിത അട്ടലൂരി നിർദേശം നൽകിയിരുന്നു. നാളെ ബുധനാഴ്ച വരെയാണ് കിരൺ കുമാറിന്റെ കസ്റ്റഡി കാലാവധി. നാളെ കോടതിയിൽ ഹജരാക്കി കസ്റ്റഡി കാലാവധി നീട്ടി വാങ്ങാനാകും പൊലീസ് ശ്രമിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy