Kollam : കൊല്ലത്ത് തൂങ്ങി മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയ കേസിൽ ഭർത്താവ് കിരൺ കുമാറിന് (Kiran Kumar)  എതിരെയുള്ള കുറ്റപത്രം 90 ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് ഐജി (IG)  നിർദ്ദേശിച്ചു. കൂടാതെ പ്രതി വിസ്മയയെ (Vismaya) അതിക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയിരുന്നതായി കൂടുതൽ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

 കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതലയുള്ള ഐജി ഹർഷിത  അട്ടല്ലൂറിയാണ് (IG Harshitha Attaluri)  നിർദ്ദേശം നൽകിയത്. വിസ്മയയുടേത് ആത്മഹത്യാ ആണോ കൊലപാതകമാണോ എന്ന് പൊലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. 90 ദിവസത്തിനകം കിരൺ കുമാറിന് ജാമ്യം ലഭിക്കാനുള്ള സാധ്യതയുള്ളതിനാലാണ് ഇതിനകം കുറ്റപത്രം സമർപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.


ALSO READ: Vismaya Death Case : വിസ്മയ കേസിൽ കിരണിന്റെ സഹോദരി ഭര്‍ത്താവിനെ ചോദ്യം ചെയ്യും


കൂടാതെ വിസ്മയയെ (Vismaya) കിരൺ വഴിയിൽ വെച്ച് പോലും മർദ്ദിച്ചിരുന്നതിന് വഴിയിൽ ഉപേക്ഷിച്ച് പോയതിനും പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതിന് ചിറ്റ്മല സ്വദേശിയായ ഹോം ഗാർഡ് സാക്ഷിയും പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് 15 ദിവസങ്ങൾക്ക് ശേഷമായിരുന്നു സംഭവം.


ALSO READ: Vismaya Death Case : വിസ്മയ തൂങ്ങി മരിച്ച കേസിൽ പ്രതി കിരണിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷ നൽകും


വിസ്‌മയയ്യുടെ വീട്ടിൽ നിന്നും കിരണിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം. തുടർന്ന് വിസ്മയ ഹോം ഗാർഡായ ആൽഡ്രിന്റെ വീട്ടിൽ എത്തുകയും കിരൺ കാർ ഉപേക്ഷിച്ച് മറ്റൊരു കാറിൽ കടന്ന് കളയുകയും ചെയ്‌തുവെന്നും ആൽഡ്രിഡും കുടുംബവും മൊഴി നൽകിയിട്ടുണ്ട്. കിരണിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുവകയും ചെയ്‌തു. 


ALSO READ: Vismaya death case: ഭർത്താവ് കിരൺ കുമാറിന്റെ Bank account മരവിപ്പിച്ചു


വിസ്മയയെ മര്‍ദ്ദിക്കാന്‍ ബന്ധുക്കളുടെ പ്രേരണയുണ്ടായിരുന്നോ എന്ന കാര്യത്തിലടക്കം വ്യക്തത വരുത്താന്‍ കിരണിനെ  ചോദ്യം ചെയ്യലിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.കിരണിന്റെ ബാങ്ക് അക്കൗണ്ട് ഇതിനോടകം മരവിപ്പിച്ചിരുന്നു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറും മുദ്രവച്ചു. സ്ത്രീധനമായി (Dowry) നൽകിയ കാറും സ്വർണവും തൊണ്ടിമുതലായി പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക