Vismaya Suicide Case : വിസ്മയയുടെ ആത്മഹത്യയിൽ ഭർത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി
ഗാർഹിക പീഡന വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസിൽ ഭർത്താവിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
Kollam : ശാസ്താം കോട്ടയ്ക്കടുത്ത് ശാസ്താം നടയിൽ ഭർത്താവിന്റെ വീട്ടിൽ വിസ്മയ (Vismaya) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവായ കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഗാർഹിക പീഡന വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് (Arrest) രേഖപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ്മാർട്ടത്തിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തും.
കേസിൽ ഭർത്താവിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. വനിതാ കമ്മീഷനും (Womens Commission) പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. മരണത്തിന് മുമ്പത്തെ ദിവസം കിരണിന്റെ സഹോദരി വീട്ടിലെത്തിയിരുന്നുവെന്നും ഇതിനെ കുറിച്ചും അന്വേഷിക്കുമെന്നും വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു.
ALSO READ: Breaking: കൊല്ലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന്റെ മൊഴി പുറത്ത് വന്നിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ച വരെ വഴക്കുണ്ടായിയെന്ന് കിരൺ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടപ്പോൾ നേരം പുലർന്നിട്ട് പോകാമെന്ന് താൻ നിലപാടെടുക്കുകയായിരുന്നുവെന്നും കിരൺ പറഞ്ഞു. പിന്നിട് ശുചി മുറിയിൽ കയറിയ വിസ്മയ ആത്മഹത്യ (Suicide) ചെയ്തതെന്നും കിരൺ അറിയിച്ചിട്ടുണ്ട് . മരിച്ച ദിനംവിസ്മയയെ മർദ്ധിച്ചിട്ടില്ലെന്നും കാറിനെച്ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നെന്നും കിരൺ പറഞ്ഞിട്ടുണ്ട്.
ALSO READ: Vismaya Suicide: ഭർത്താവ് കിരണിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും,മകളെ കൊന്നതാണെന്ന് വിസ്മയുടെ പിതാവ്
ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്ന് കാണിച്ച് വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം (Whatsapp Message) അയച്ചിരുന്നു. വിസ്മയയുടെ ഈ സന്ദേശങ്ങൾ പുറത്തായതോടെ ശരിക്കും ഈ പെൺകുട്ടി ഒരു നൊമ്പരമായി മാറിയിരിക്കുകയാണ്.
ALSO READ: Vismaya Suicide Case: ഭർത്താവ് കിരൺ കസ്റ്റഡിയിൽ; പൊലീസ് ചോദ്യം ചെയ്യുന്നു
സംഭവശേഷം ഒളിവിൽ പോയ കിരൺ സ്വയം പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. വിസ്മയയുടെ സംസ്കാരം കഴിഞ്ഞശേഷമാണ് കിരൺ കീഴടങ്ങിയത്. വിസ്മയ പത്തനംതിട്ട സ്വദേശിനിയാണ്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതമാണ് ഇതെന്നാണ് വിസ്മയയുടെ ബന്ധുക്കൾ നൽകിയിരിക്കുന്ന പരാതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...