ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയേയും മകളേയും കൂട്ടബലാത്സംഗത്തിനിരയാക്കി
Roorkee Gangrape: ഹരിദ്വാറിലെ റൂര്‍ക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയേയും ആറ് വയസുകാരിയായ മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കി.
ഉത്തരാഖണ്ഡ്: Roorkee Gangrape: ഹരിദ്വാറിലെ റൂര്‍ക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയേയും ആറ് വയസുകാരിയായ മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവം നടന്നത് ഞായറാഴ്ച രാത്രിയോടെയാണ്. തീര്‍ഥാടനത്തിനു ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് യുവതിക്കും മകള്‍ക്കും നേരെ ഈ കൊടുംക്രൂരത നടന്നത്.
രാത്രി മറ്റു വാഹനങ്ങളൊന്നും കിട്ടാതെ വഴിയരികില്‍നിന്ന ഈ യുവതിക്കും മകള്‍ക്കും സോനു എന്നൊരാള്‍ കാറിൽ ലിഫ്റ്റ് നൽകുകയായിരുന്നുവെന്നാണ് എസ്പി പരമേന്ദ്ര ഡോവല്‍ മാധ്യമങ്ങളോട് പറഞ്ഞത്. യുവാവിനൊപ്പം അയാളുടെ സുഹൃത്തുക്കളും കാറില്‍ ഉണ്ടായിരുന്നു.
Also Read: കോതമംഗലത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
യാത്രയ്ക്കിടെ യുവതിയെയും ആറുവയസുള്ള മകളെയും പ്രതികള്‍ കൂട്ടബലാത്സംഗിനിരയാക്കിയശേഷം കനാലിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. ഇക്കാര്യം പാതിരാത്രിയില്‍ പൊലീസ് സ്‌റ്റേഷനിലെത്തിയ യുവതി തന്നെയാണ് ഈ ദുരനുഭവം പോലീസിനെ അറിയിച്ചത്.
കാറിൽ എത്രപേർ ഉണ്ടായിരുന്നുവെന്ന് കൃത്യമായി പറയാൻ യുവതിക്ക് കഴിഞ്ഞില്ലെങ്കിലും വാഹനം ഓടിച്ചിരുന്നയാളിന്റെ മറ്റുള്ളവർ സോനു എന്നണ് വിളിച്ചിരുന്നതെന്ന് യുവതി പറഞ്ഞു. പരാതിയെ തുടർന്ന് യുവതിയേയും മകളേയും റൂർക്കി സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വൈദ്യ പരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചതായും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. എങ്കിലും ഇതുവരെയും ഒരു വിവരവും കിട്ടിയിട്ടില്ലയെന്നാണ് റിപ്പോർട്ട്.
വിജയ് ബാബുവിനെ ഇന്നു മുതൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യും
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെ പോലീസ് ഇന്നുമുതൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇന്ന് മുതൽ ജൂലൈ 3 വരെ രാവിലെ 9 മുതൽ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. മുൻകൂർ ജാമ്യം കിട്ടിയ സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമായിരിക്കും നടപടികൾ നീങ്ങുക.
കഴിഞ്ഞ ദിവസമാണ് കർശന ഉപാധികളോടെ വിജയ് ബാബുവിന് ജാമ്യം ലഭിച്ചത്. ജൂൺ 27 മുതൽ ജൂലൈ മൂന്ന് വരെ വിജയ് ബാബുവിനെ കസ്റ്റഡിയിൽ വയ്ക്കാൻ പോലീസിന് കോടതിയുടെ അനുമതിയുണ്ട്. തെളിവെടുപ്പിനും അന്വേഷണ സംഘം കൊണ്ട് പോകുമെന്നാണ് റിപ്പോർട്ട്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം. ഇതിനിടയിൽ വിദേശത്ത് കടന്ന വിജയ് ബാബു ജാമ്യത്തിന് ശ്രമിച്ചതിൽ തെറ്റില്ലെന്ന് പറഞ്ഞ കോടതി പുതിയ പാസ്‌പോർട്ട് ലഭിച്ചെങ്കിൽ അത് പോലീസിന് കൈമാറാനും നിർദ്ദേശിച്ചു.
മുൻകൂർ ജാമ്യഹർജി പരിഗണിക്കുമ്പോൾ തെളിവുകളുടെ സൂക്ഷ്മപരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത ആവശ്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ബലാത്സം ചെയ്തെന്ന പരാതിയിലും അതിജീവതയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലുമാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ നൽകിയത്. നടിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെ ആണെന്നും പുതിയ സിനിമയിൽ അവസരം നൽകാത്തതിൽ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നതിനാണ് പരാതിയെന്നുമാണ് വിജയ് ബാബു കോടതിയിൽ വാദിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...