പാലക്കാട് : ഒറ്റപ്പാലം വാണിയംകുളത്തെ  ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച യുവതി പോലീസ് പിടിയിൽ. പാലക്കാട് തരൂർ സ്വദേശിയായ സുജിതയെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.  കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ മാസം 15 നായിരുന്നു.  സജിത മാല മോഷ്ടിച്ചത് സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേനയെത്തിയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തില്‍നിന്ന് 16-കാരിയെ തട്ടിക്കൊണ്ടുപോയി


സാജിതയെ കുടുക്കിയത് ജൂവലറിയിൽ സിസിടിവി ദൃശ്യങ്ങളാണ്.  സജിത സ്വർണ്ണമാല ജ്വല്ലറിയിൽ നിന്നും മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. സഹോദരിയുടെ കുട്ടിക്ക് സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന ജ്വല്ലറിയിലെത്തിയ സജിത അവിടെ വ്യാജ  പേരും വിലാസവുമായിരുന്നു നൽകിയിരുന്നത്.  ഇതിനു മുൻപും ഇത്തരം കേസിൽ സജിതയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.


മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ചതു വഴി നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനാണ് തൻ മോഷണം നടത്തിയതെന്നാണ് സജിത പോലീസിന് മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്. കുടുംബം അറിയാതെ ഗെയിം കളിച്ച് 5000 രൂപ നഷ്ടപ്പെട്ടെന്നും ഇതു കണ്ടെത്താൻ വഴിയില്ലാതെയാണ് മോഷണം നടത്തിയതെന്നും സുജിത കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു.


കട്ടെടുത്ത സ്വർണം പട്ടാമ്പിയിലെ ജ്വല്ലറിയിൽ നിന്നും പോലീസ് വീണ്ടെടുത്തു. ആലത്തൂർ, തൃശൂർ ഈസ്റ്റ് സ്റ്റേഷനുകളിലും യുവതിയുടെ പേരിൽ സമാനമായ കേസുകളുണ്ടെന്നു പോലീസ് അറിയിച്ചു. ഒറ്റപ്പാലം എഎസ്പി യോഗേഷ് മാന്ധ്യ, ഇൻസ്പെക്ടർ എം.സുജിത്ത്, എസ്ഐ കെ.ജെ.പ്രവീൺ എന്നിവരടങ്ങുന്ന സംഘമായിരുന്നു കേസന്വേഷണം നടത്തിയത്. 


അന്താരാഷ്ട്ര ലഹരി കടത്തിന് യുവാക്കളെ ക്യാരിയറാക്കിയ ഏജന്റ് പിടിയിൽ


അന്താരാഷ്ട്ര ലഹരി കടത്തിന് യുവാക്കളെ ക്യാരിയറാക്കിയിരുന്ന ഏജന്റ് അറസ്റ്റിൽ.  ചേര്‍ത്തല സ്വദേശിയായ പി.ടി. ആന്റണിയെയാണ് ക്രൈംബ്രാഞ്ച് കുടുക്കിയത്.  വിദേശത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ ആന്റണി.


Also Read: Shani Dev Favourite Zodiac Sign: ശനിക്ക് പ്രിയം ഈ രാശിക്കാരോട്, ഇതിൽ നിങ്ങളുമുണ്ടോ?


മാത്രമല്ല ഇയാൾ നിരവധി യുവാക്കളെ ക്യാരിയറാക്കി വിദേശത്തേക്ക് ലഹരിക്കടത്ത് നടത്തിയതായും ക്രൈബ്രാഞ്ച് വ്യക്തമാക്കി.  ആന്റണി നല്‍കിയ കവറുമായി കുവൈറ്റിലെത്തിയ ഇയാളുടെ ബന്ധു ഞാറയ്ക്കല്‍ സ്വദേശി ജോമോന്‍ ജയിലിലായിരുന്നു. ജോമോന്റെ പിതാവ് ക്ലീറ്റസ് നടത്തിയ നിയമ പോരാട്ടമാണ് ഒടുവിൽ കേസില്‍ വഴിത്തിരിവായത്. മകനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ക്ലീറ്റസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.


ഇതിനെ തുടർന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തത്.  കേസിനാസ്പദമായ സംഭവം നടന്നത് 2018-ലാണ്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിയ്‌ക്കെന്ന പേരിലാണ് ജോമോനെ ആന്റണി കുവൈറ്റിലെത്തിക്കുന്നത്. ജോമോന്റെ കൈയില്‍ ആന്റണി ഒരു കവർ നല്‍കിയിരുന്നു.  ആ കവറില്‍ നിന്നും രണ്ട് കിലോ ബ്രൗണ്‍ ഷുഗര്‍ പിടികൂടുകയുമുണ്ടായി.  ഇതിന്റെ അടിസ്ഥാനത്തിൽ 20 വര്‍ഷത്തേക്ക് ജോമോനെ കുവൈറ്റ് കോടതി ശിക്ഷിക്കുകയും ചെയ്തു. ഇതുപോലെ നിരവധി പേര്‍ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ വലയിലായിട്ടുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. റിമാന്‍ഡ് ചെയ്ത ആന്റണിയെ വിശദമായി ചോദ്യംചെയ്യും ഇതിലൂടെ കേസുമായി ബന്ധപ്പെട്ട മറ്റുകണ്ണികളെ കണ്ടെത്താനായേക്കുമെന്ന വിശ്വാസത്തിലാണ് ക്രൈംബ്രാഞ്ച്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.