വയനാട്: ഭര്‍ത്താവിനെയും മൂന്ന് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും യുവാവും പിടിയിൽ.  ഇരുപത്തേഴുകാരിയായ യുവതിയാണ് ഇരുപത്താറുകാരനായ കാമുകനൊപ്പം തന്റെ 12 വയസിന് താഴെയുള്ള കുട്ടികളെ ഉപേക്ഷിച്ചു ഒളിച്ചോടിയത്.  സംഭവത്തെ തുടർന്ന് കൂരാച്ചുണ്ട് സ്വദേശിനിയായ യുവതിയെയും യുവാവിനെയും വയനാട് ജില്ലയിലെ വൈത്തിരിയില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Asmiya Death: മതപഠന ശാലയിൽ 17 കാരിയുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ


ഈ യുവതിയുടെ ഭർത്താവ് വിദേശത്താണ്.  കഴിഞ്ഞ നാലാം തീയതി മുതലാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് വിദേശത്തുള്ള ഭര്‍ത്താവ് ആവശ്യപ്പെട്ടതു പ്രകാരം ബന്ധുക്കള്‍ കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയും ചെയ്തു.  ഇതിനെ തുടർന്ന് കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരെയും പ്രേരണാക്കുറ്റത്തിന് യുവാവിനെതിരേയും പോലീസ് കേസെടുത്തിരുന്നു. കേസ് അന്വേഷിക്കുന്നത് സബ് ഇൻസ്‌പെക്‌ടർ അൻവർ ഷാ ആണ്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.


Also Read: ശനി വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!


കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടർക്കു നേരെ ആക്രമണം; പ്രതി പിടിയിൽ


കളമശ്ശേരി മെഡിക്കല്‍ കോളേജിലും ഡോക്ടര്‍ക്കു നേരെ ആക്രമണം. പ്രതിയെ പിടികൂടിയിട്ടുണ്ട്.  സംഭവം നടന്നത് തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു. ഡോക്ടറെ കൈയേറ്റം ചെയ്ത വട്ടക്കുന്ന് സ്വദേശി ഡോയലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സക്കായി മെഡിക്കൽ കോളേജിൽ എത്തിയതായിരുന്നു അറസ്റ്റിലായ ഡോയൽ. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും അക്കാരണത്താലാണ് ഇയാൾക്ക് അപകടമുണ്ടായതെന്നും തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇയാളെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചതിന്നാൻ വിവരം.


Also Read: Viral Video: ദാഹിച്ചു വലഞ്ഞ ആമയ്ക്ക് വെള്ളം കൊടുത്ത് യുവതി, പിന്നെ സംഭവിച്ചത് കണ്ടാൽ..! വീഡിയോ വൈറൽ


ഇയാള്‍ക്ക് ചികിത്സ നൽകുന്നതിനിടെ ഇയാൾ ഡോക്ടറുടെ മുഖത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.  തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ആശുപത്രി സംരക്ഷണ നിയമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ആക്രമണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഡോയലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.  മാത്രമല്ല ഇയാൾ വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞുവെന്നും ദോ ഇർഫാൻ ഖാൻ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.  ഡോ. വന്ദനദാസിന്റെ മരണത്തോടെ ഡോക്ടര്‍മാര്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പോലീസിന്റെ നടപടി. കൊട്ടാരക്കര ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പ്രതി  ഡോ വന്ദന ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം അരങ്ങേറിയിട്ട് ഒരാഴ്ച ആകുന്നതിന് മുന്നെയാണ് ഡോക്‌ടർമാരുടെ നേരെ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.