Hyderabad Shocking Assault: അമ്മ നോക്കിനില്‍ക്കെ തെരുവില്‍ മദ്യപാനിയായ മകന്‍റെ പരാക്രമം, യുവതിയെ വിവസ്ത്രയാക്കി
Hyderabad Shocking Assault: ഞായറാഴ്ച്ച രാത്രി എട്ടരയോടെ തുണിക്കടയില്‍നിന്ന് മടങ്ങിവരികയായിരുന്ന യുവതിക്കുനേരെയാണ് അതിക്രമമുണ്ടായത്. ഈ സംഭവങ്ങളെല്ലാം അക്രമിയുടെ അമ്മ കാണുന്നുണ്ടായിരുന്നു. എന്നാല്‍, ആക്രമണം തടയാൻ അവർ ഇടപെട്ടില്ല.
Hyderabad: ഹൈദരാബാദില്‍ നടുറോഡില്‍ യുവതിയ്ക്ക് നേരെ ആക്രമണം, മദ്യപാനിയായ യുവാവ് യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറുകയും ശാരീരിക ഉപദ്രവത്തിന് വിധേയയാക്കുകയും ചെയ്തു.
ഹൈദരാബാദിന്‍റെപ്രാന്തപ്രദേശത്തുള്ള ബാലാജി നഗറിൽ റോഡിലൂടെ നടന്നു പോകുകയായിരുന്ന 28 കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 8:30 ഓടെയാണ് സംഭവം. രാചകൊണ്ട പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള ജവഹർ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാലാജി നഗർ ബസ് സ്റ്റാൻഡിന് സമീപമാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
യുവതിയെ ആക്രമിച്ച തൊഴിലാളിയായ പെദ്ദമരയ്യ സ്ഥിര മദ്യപാനിയാണ് എന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച്ച രാത്രി എട്ടരയോടെ തുണിക്കടയില്‍നിന്ന് മടങ്ങിവരികയായിരുന്ന യുവതിക്കുനേരെയാണ് അതിക്രമമുണ്ടായത്. ഇയാള്‍ യുവതിയെ ബലമായി കടന്നു പിടിയ്ക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ഉപദ്രവിക്കുകയും ചെയ്തു. യുവതി അയാളെ തള്ളിമാറ്റി രക്ഷപെടാന്‍ ശ്രമിച്ചു എങ്കിലും പെദ്ദമരയ്യയുടെ ആക്രമണം രൂക്ഷമായാതോടെ സാധിച്ചില്ല.
ഈ സംഭവങ്ങളെല്ലാം അക്രമിയുടെ അമ്മ കാണുന്നുണ്ടായിരുന്നു. എന്നാല്‍, ആക്രമണം തടയാൻ അവർ ഇടപെട്ടില്ല. ഇതിനിടെ ഒരു വഴി യാത്രക്കാരനും ബൈക്കില്‍ അതുവഴി വന്ന ഒരു സ്ത്രീയും യുവതിയെ രക്ഷിക്കാന്‍ ഇടപെട്ടു. എന്നാല്‍, പെദ്ദാമരയ്യ അവരേയും ആക്രമിക്കാന്‍ ഒരുമ്പെട്ടു. പിന്നീട് സ്ഥലത്ത് ഓടിക്കൂടിയ സ്ത്രീകളാണ് യുവതിയെ രക്ഷിച്ചതും പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് യുവതിയെ പുതപ്പിച്ചതും.
സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ പോലീസ് സ്ഥലത്തെത്തി അമ്മയെയും മകനെയും ക്രിമിനല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മകന്‍റെ പ്രവൃത്തി തടയാന്‍ ശ്രമിച്ചില്ല എന്നതാണ് അവരുടെ മേല്‍ ചുമത്തിയ കുറ്റം. സെക്ഷൻ 354 (ബി) പ്രകാരമുള്ള പീഡനം, സെക്ഷൻ 323 പ്രകാരം ഉപദ്രവിക്കൽ, സെക്ഷൻ 506 പ്രകാരം പൊതു ഉദ്ദേശ്യത്തോടെയുള്ള ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയടക്കം നിരവധി കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവത്തില്‍ NCW റിപ്പോർട്ട് തേടുന്നു
ദേശീയ വനിതാ കമ്മീഷൻ (NCW) ഈ ഭയാനകമായ സംഭവത്തിൽ ശക്തമായി പ്രതികരിച്ചു, തെലങ്കാനയിലെ പോലീസ് ഡയറക്ടർ ജനറലിൽ നിന്ന് ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവത്തെ അപലപിക്കുകയും അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാനും ഒപ്പം യുവതിയ്ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കാനും നിര്‍ദേശിച്ചു. ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം.
അതിനിടെ യുവതിയെ സഹായിയ്ക്കുന്നതിന് പകരം സംഭവം ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് വ്യാപകമായ ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...