Suicide: പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ
Suicide: കളമശേരി സ്വദേശിനിയായ വിദ്യാർത്ഥിനിയെ ജൂലൈ 12 ന് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവം അറിഞ്ഞെത്തിയ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു
എറണാകുളം: പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ ആത്മഹത്യയിലേക്കു നയിച്ചത് കളമശേരി ചുള്ളിക്കാവ് അമ്പലത്തിനു സമീപം താമസിക്കുന്ന ഫെബിനാണെന്ന് പോലീസ് കണ്ടെത്തൽ. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Also Read: Crime News: കാർ വാടകയ്‌ക്കെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ
കളമശേരി സ്വദേശിനിയായ വിദ്യാർത്ഥിനിയെ ജൂലൈ 12 ന് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവം അറിഞ്ഞെത്തിയ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിൽ ഫെബിൻ പെൺകുട്ടിയെ നിരന്തരം പ്രേമാഭ്യർത്ഥന നടത്തി ശല്യപ്പെടുത്തിയിരുന്നുവെന്നും പ്രേമിച്ചില്ലെങ്കിൽ സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും സഹപാഠികളിൽ നിന്നു പോലീസിന് വിവരം ലഭിച്ചു.
Also Read: Viral Video: കുട്ടികളുടെ കിടിലം ഡാൻസ് കണ്ടോ? സോഷ്യൽ മീഡിയയിൽ വൈറൽ
മാത്രമല്ല വിദ്യാർത്ഥിനി പ്രേമാഭ്യർഥന നിരസിച്ചതു കൊണ്ട് ഫെബിൻ പെൺകുട്ടിയെക്കുറിച്ച് അപവാദം പറഞ്ഞുപരത്തിയിരുന്നു. മാത്രമല്ല യുവാവിന്റെ ശല്ല്യത്തെപ്പറ്റി പെൺകുട്ടി വീട്ടുകാരോട് പറയുകയും വീട്ടുകാർ യുവാവിന്റെ വീട്ടുകാരുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചിരുന്നു. ഇതിനെ തുടർന്ന് ഫെബിൻ കുറച്ച് ദിവസത്തേക്കു പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിനുശേഷം വീണ്ടും പെൺകുട്ടിയെ ശല്യം ചെയ്യുന്നതു തുടർന്നിരുന്നു.
പെൺകുട്ടി മരിച്ച ദിവസം വൈകിട്ട് സ്കൂൾ വിട്ടു വരുന്ന വഴിക്ക് ഫെബിൻ പെൺകുട്ടിയെ തടഞ്ഞു നിർത്തുകയും മറ്റു കുട്ടികളുടെ മുന്നിൽ വച്ച് അസഭ്യം പറയുകയും ചെയ്തിരുന്നു മാത്രമല്ല പെൺകുട്ടിയുടെ മുടിക്കു കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത പെൺകുട്ടി അന്നു രാത്രി തന്നെ ജീവനൊടുക്കി. പെൺകുട്ടിയുടെ അടുത്ത കൂട്ടുകാർ ഫെബിൻ കാരണം പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല എന്ന് പെൺകുട്ടി പറഞ്ഞിരുന്നതായി പോലീസിനോട് പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന യുവാവിനെ ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം എറണാകുളം കുണ്ടന്നൂരിൽ നിന്നും അറസ്റ്റ് ചെയ്തു. സിപിഒമാരായ ശ്രീജിത്ത്, ഷിബു, ആദർശ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...