Crime News: വാലന്റൈൻസ് ഡേ പാര്‍ട്ടിക്കായി എത്തിച്ച മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍
Youth Arrested: വാലന്റൈൻസ് ഡേ പാർട്ടിക്കായി വിൽപ്പനയ്ക്ക് കൊണ്ടുവന്ന മാരകമയക്കു മരുന്നുകളുമായി യുവാവ് പിടിയില്‍.
കോഴിക്കോട്: Youth Arrested: വാലന്റൈൻസ് ഡേ പാർട്ടിക്കായി വിൽപ്പനയ്ക്ക് കൊണ്ടുവന്ന മാരകമയക്കു മരുന്നുകളുമായി യുവാവ് പിടിയില്‍. 20 ലക്ഷം രൂപ വില മതിക്കുന്ന മാരക മയക്കുമരുന്നുകളായ എംഡിഎംഎയും (Methylene Dioxy Methamphetamine) 25 എൽ.എസ്.ഡി. സ്റ്റാമ്പുകളുമാണ് ഇയാളില്‍ നിന്നും പിടികൂടിയത്.
പിടികൂടിയത് താമരശ്ശേരി അമ്പായത്തോട് മീനംകുളത്ത് ചാലിൽ റോഷനെയാണ്. ഇതിനെ കുറിച്ച് ഇന്നലെ വൈകുന്നേരം 7.00 മണിക്ക് മാങ്കാവിൽ നിന്നും ഫറോക്ക് എക്സൈസ് റേഞ്ച് പാർട്ടി എക്സൈസ് ഇൻസ്പെക്ടർ കെ.സതീശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 20 ലക്ഷം രൂപ വിലമതിക്കുന്ന 13.103 മില്ലി എം.ഡി.എം.എ യും 25 എൽ.എസ്.ഡി. സ്റ്റാമ്പുകളുകളും കണ്ടെടുത്തത്.
Also Read: Crime| ഒൻപത് വയസ്സുകാരിയെ പീഢിപ്പിക്കാൻ ശ്രമം: അയൽവാസി അറസ്റ്റിൽ
റോഷന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാഗ്ലൂരിൽ നിന്നും എത്തിച്ച ഈ മയക്ക് മരുന്നുകൾ താമരശ്ശേരി കുന്ദമംഗലം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര എന്നീ ഭാഗങ്ങളിൽ വിൽപ്പന നടത്താനുള്ളതാണെന്നാണ്.
Also Read: Swapna Suresh: വിവാദ വെളിപ്പെടുത്തല്‍: സ്വപ്നയ്ക്ക് ഇന്ന് നിര്‍ണായകം
വിവരം ലഭിച്ചതിനെ തുടര്‍ന്ന്നടത്തിയ പരിശോധന സംഘത്തില്‍ എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ടി.കെ. നിഷിൽകുമാർ, പ്രവന്റീവ് ഓഫീസർ മാരായ ടി. ഗോവിന്ദൻ, വി.ബി. അബ്ദുൾ ജബ്ബാർ സിവിൽ എക്സൈസ് ഓഫീസർമാരായ എൻ. ശ്രീശാന്ത്, എൻ. സുജിത്ത്, ടി. രജുൽ എന്നിവരും ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.