Swapna Suresh: വിവാദ വെളിപ്പെടുത്തല്‍: സ്വപ്നയ്ക്ക് ഇന്ന് നിര്‍ണായകം

Swapna Suresh: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ (swapna suresh)എന്‍ഫോഴ്സ്മെന്‍റ് ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ രാവിലെ 11 മണിയ്ക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Feb 15, 2022, 06:20 AM IST
  • സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്‍റ് ഇന്ന് ചോദ്യം ചെയ്യും
  • കൊച്ചിയിലെ ഓഫീസില്‍ രാവിലെ 11 മണിയ്ക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്
Swapna Suresh: വിവാദ വെളിപ്പെടുത്തല്‍: സ്വപ്നയ്ക്ക് ഇന്ന് നിര്‍ണായകം

കൊച്ചി: Swapna Suresh: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ (swapna suresh)എന്‍ഫോഴ്സ്മെന്‍റ് ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ രാവിലെ 11 മണിയ്ക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

Also Read: Gold Smuggling Case | "ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരു സ്ത്രീ എന്തിന് ഭയക്കണം" ഇഡിയുടെ അന്വേഷണവുമായി സഹകരിക്കും : സ്വപ്ന സുരേഷ്

കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ്  (ED) നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കറിന്റെ (Sivashankar) ഗൂഢാലോചനയാണെന്ന് സ്വപ്ന പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചത്. 

Also Read: Gold Smuggling Case : സ്വർണ്ണക്കടത്ത് കേസിലെ വിവാദ വെളിപ്പെടുത്തലുകൾ: സ്വപ്ന സുരേഷിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

നേരത്തെ ഈ ശബ്ദരേഖ പുറത്ത് വന്നപ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അന്ന് സ്വപ്നയ്ക്ക് കാവല്‍ നിന്ന പൊലീസുകാരുടെ മൊഴിയെടുത്ത് ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പോലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സർക്കാർ ഇതിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്.  എന്തായാലും ഈ കേസിൽ സ്വപ്നയുടെ (Swapna Suresh) വെളിപ്പെടുത്തൽ നിർണായകമാകുമെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

Also Read: Viral Video: കുട്ടിയുടെ മുന്നിലെത്തി രണ്ട് ഭീമൻ പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..!

അഭിമുഖത്തില്‍ കള്ളപ്പണ ഇടപാടിൽ ശിവശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമായിരുന്നുവെന്നും സ്വപ്ന അഭിമുഖത്തിൽപറഞ്ഞിരുന്ന. ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്താനാണ് ഇഡി സ്വപ്നയെ ഇന്ന് കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News