Crime| ഒൻപത് വയസ്സുകാരിയെ പീഢിപ്പിക്കാൻ ശ്രമം: അയൽവാസി അറസ്റ്റിൽ

 കേക്കു നൽകാമെന്നു പറഞ്ഞ് പ്രതി കുട്ടിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Feb 14, 2022, 07:54 PM IST
  • കേക്കു നൽകാമെന്നു പറഞ്ഞ് പ്രതി കുട്ടിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു
  • വിവരം പുറത്തു പറഞ്ഞാൽ കുട്ടിയെ കൊല്ലുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു
  • കഴിഞ്ഞ ദിവസം പ്രതി വീണ്ടും കളിപ്പാട്ടം നൽകാമെന്ന് പറഞ്ഞ് കുട്ടിയെ വിളിക്കുകയും കുട്ടി ഭയന്ന് വീട്ടുകാരോട് വിവരം പറയുകയും ചെയ്തു
Crime| ഒൻപത് വയസ്സുകാരിയെ പീഢിപ്പിക്കാൻ ശ്രമം: അയൽവാസി അറസ്റ്റിൽ

തിരുവനന്തപുരം: കല്ലമ്പലത്ത് 9 വയസ്സുള്ള കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അയൽവാസിയായ രമണനെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 8-ാം തീയതി മാതാപിതാക്കൾ ജോലിക്കു പോയ സമയം ബന്ധുവീട്ടിൽ നിന്നും കളിക്കുകയായിരുന്ന കുട്ടിയെ ആണ് പ്രതി പീഢിപ്പിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

 കേക്കു നൽകാമെന്നു പറഞ്ഞ് പ്രതി കുട്ടിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാൽ കുട്ടിയെ കൊല്ലുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം പ്രതി വീണ്ടും കളിപ്പാട്ടം നൽകാമെന്ന് പറഞ്ഞ് കുട്ടിയെ വിളിക്കുകയും കുട്ടി ഭയന്ന് വീട്ടുകാരോട് വിവരം പറയുകയും ചെയ്തു. തുടർന്ന് കല്ലമ്പലം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.  കല്ലമ്പലം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത്  റിമാണ്ട് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News