കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
രക്ത സാക്ഷിദിനത്തിൽ രാജ്യം രണ്ട് മിനിട്ട് മൗനം ആചരിക്കും
രക്തസാക്ഷിദിനത്തിൽ രാജ്യം രണ്ട് മിനിട്ട് മൗനം ആചരിക്കണമെന്ന് കേന്ദ്ര സർക്കാർ.ജനുവരി 30-ന് രാവിലെ 11 മുതല്‍ രണ്ടു മിനിറ്റ് നേരം മൗനം ആചരിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചു.
Ajith Doval: ഇന്ത്യൻ ജെയിംസ് ബോണ്ടിന് ഇന്ന് പിറന്നാൾ
ഇന്ത്യൻ ജെയിംസ് ബോണ്ടിന് ഇന്നാണ് പിറന്നാൾ. സംശയിക്കേണ്ട സാക്ഷാൽ അജിത് ഡോവൽ തന്നെ. ദേശിയ സുരക്ഷാ ഉപദേഷ്ടാവെന്ന നിലയിൽ രാജ്യത്തിന്റെ സുപ്രധാന നീക്കങ്ങളുടെയെല്ലാം തലച്ചോർ ഡോവലാണ്. മുൻ രഹസ്യാന്വേഷണ വിഭാഗം തലവനുമാണ് അദ്ദേഹം.1945-ൽ ഉത്തരാഖണ്ഡിലാണ് ഡോവൽ ജനിച്ചത്.
Dragon Fruit ഇനി 'കമലം' എന്ന പേരിൽ അറിയപ്പെടും
ഗുജറാത്ത് സർക്കാർ Dragon Fruit എന്ന ഫലത്തിന്റെ പേര് മാറ്റി. ഇനി മുതൽ 'കമലം' എന്ന പേരിലാണ് ഗുജറാത്തിൽ ഡ്രാഗൺ ഫ്രൂട്ടിനെ അറിയപ്പെടുക. ഫലത്തിന്റെ ആകൃതി താമരയ്ക്ക് സമമായതു കൊണ്ടാണ് പേര് മാറ്റിയതെന്ന് വിശദീകരണവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി.
VJ Chithra Suicide Case: നടിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ഓഡിയോ പുറത്ത്
നടിയും അവതാരകയുമായ ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഹേംനാഥിന്റെ ഓഡിയോ പുറത്ത്. ചിത്രയെ താന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സുഹൃത്തായ സെയ്ദ് രോഹിത്തിനോട് ഇയാള്‍ പറയുന്നതിന്റെ ഓഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
Jackma ഒടുവിൽ പ്രത്യക്ഷപ്പെട്ടു-മൂന്ന് മാസത്തിന് ശേഷം
ആശങ്കകൾക്കും വിരാമമിട്ട് ചൈനയുടെ വ്യവസായ ഭീമൻ ജാക്ക് മാ പ്രത്യക്ഷപ്പെട്ടു. സർക്കാരിനയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും വിമർശിച്ചതിനെ തുടർന്ന് മൂന്ന് മാസമായി പൊതുവേദികളിൽ നിന്നും ജാക്കിനെ കാണാതായിരുന്നു.
Gabba Test പ്രകടനം; Pant Test Wicket Keeper Rank പട്ടികയിൽ ഒന്നാമത്
ICC Test Ranking പട്ടികയിൽ ഇന്ത്യൻ താരങ്ങൾക്ക് മുന്നേറ്റം. ഓസ്ട്രേലിയൻ പര്യടനത്തിലെ മികച്ച പ്രകടനങ്ങൾക്കാണ് ഇന്ത്യൻ താരങ്ങൾക്ക് ടെസ്റ്റ റാങ്കിങ് പട്ടികയിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചത്. വിക്കറ്റ് കീപ്പർ റാങ്കിങ് പട്ടികയിൽ ഒന്നാമതെത്തി ഇന്ത്യൻ താരം റിഷഭ് പന്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...