അഹമ്മദാബാദ്: ഗുജറാത്ത് സർക്കാർ Dragon Fruit എന്ന ഫലത്തിന്റെ പേര് മാറ്റി. ഇനി മുതൽ 'കമലം' എന്ന പേരിലാണ് ഗുജറാത്തിൽ ഡ്രാഗൺ ഫ്രൂട്ടിനെ അറിയപ്പെടുക. ഫലത്തിന്റെ ആകൃതി താമരയ്ക്ക് സമമായതു കൊണ്ടാണ് പേര് മാറ്റിയതെന്ന് വിശദീകരണവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി.
State government has decided rename Dragon Fruit. As the outer shape of the fruit resembles a lotus, hence Dragon Fruit shall be renamed as 'Kamalam': Gujarat CM Vijay Rupani (19.1) pic.twitter.com/tkWfCuUTN4
— ANI (@ANI) January 19, 2021
ഡ്രാഗൺ ഫ്രൂട്ടിന് പുറമെയുള്ള ആകൃതി രാജ്യത്തിന്റെ ദേശീയ പുഷ്പമായ താമരയ്ക്ക് തുല്യമാണെന്നും അതിനാലാണ് കമലം എന്ന പേര് നൽകാൻ തീരുമാനിച്ചതെന്ന് വിജയ് രൂപാനി (Vijay Rupani). കൂടാതെ കമലം എന്ന സംസ്കൃത വാക്കിന്റെ അർഥം താമരയെന്നാണ് അതുകൊണ്ടാണ് ഫലത്തിന്റെ പേര് കമലം എന്നാക്കിയത്. പഴത്തിന്റെ പേര് കമലം എന്നാക്കുന്നതിനായുള്ള പേറ്റന്റ് സമർപ്പിച്ചിട്ടുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: Farmers Protest: പത്താം വട്ട ചർച്ച് ഇന്ന്; നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് സംഘടനകൾ
അതോടൊപ്പം ഡ്രാഗൺ ഫ്രൂട്ട് എന്ന വാക്ക് ചൈനയുമായി (China) ബന്ധമുണ്ടെന്നും അതിനാലാണ് പേര് മാറ്റാനുള്ള തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഹോർട്ടികൾച്ചർ വികസന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ അറിയിച്ചു. എന്നാൽ പഴത്തിന്റെ പേര് മാറ്റിയതിന് രാഷ്ട്രീയപരമായി യാതൊരു ബന്ധവുമില്ലെന്ന് രൂപാനി വ്യക്തമാക്കി.
കഴിഞ്ഞ കുറെ വർഷങ്ങളായി രാജ്യത്ത് ഡ്രാഗൺ ഫ്രൂട്ടിന്റെ ഉപഭോഗം വളർന്ന് വരുകയാണ്. ഗുജറാത്തിലെ (Gujarat) ഭുജ്, ഗാന്ധിദാം, മാണ്ഡ്വി എന്ന് സ്ഥങ്ങളിലാണ് പ്രധാനമായും ഡ്രാഗൺ ഫ്രൂട്ട് വളരുന്നത്. ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ നിന്നായിരുന്നു ഡ്രാഗൺ ഫ്രൂട്ട് പ്രധാനമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...