കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
BevQ App ഒഴിവാക്കി; ഇനി മദ്യം വാങ്ങാൻ ടോക്കൺ വേണ്ട
കൊറോണ മഹാമാരി ആരംഭിച്ച കാലത്ത് മദ്യ വിൽപ്പന സുഗമമാക്കാൻ സർക്കാർ കൊണ്ടുവന്ന ആപ്പായ ബെവ് ക്യൂ ആപ്പ് (BevQ App) ഒഴിവാക്കി. ഇതോടെ ഇനി മുതൽ മദ്യം വാങ്ങാൻ ആർക്കും ടോക്കൺ ആവശ്യമില്ല. ഇതിനുള്ള ഉത്തരവ് സർക്കാർ ഇറക്കിയിട്ടുണ്ട്.
Covid Updates: സംസ്ഥാനത്ത് ഇന്ന് 5960 പേർക്ക് കൊവിഡ്; 27 മരണം
സംസ്ഥാനത്ത് ഇന്ന് 5960 പേർക്ക് കൊവിഡ് (Covid19) സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ആണ്. കഴിഞ്ഞ 24 മണിക്കൂറിനകം യു.കെ.യിൽ നിന്ന് വന്ന ആർക്കും തന്നെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.
KSRTC സാമ്പത്തിക ക്രമക്കേട്: എക്സിക്യുട്ടീവ് ഡയറക്ടറെ സ്ഥലം മാറ്റി
കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ നടപടിയും. കോർപ്പറേഷൻറെ എക്സിക്യുട്ടീവ് ഡയറക്ടർമാരിലൊരാളായ ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റി ഉത്തരവായി.
ഇന്ത്യാക്കാരാണ് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന് യുഎന്‍ റിപ്പോര്‍ട്ട്
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാരാണെന്ന് പഠന റിപ്പോർട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 18 ദശലക്ഷം ഇന്ത്യാക്കാരാണ് ജീവിക്കുന്നതെന്നാണ് എന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്‌സ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്.
ഈ മഹാനഗരത്തെ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമോ.?- പോസ്റ്റിന് പ്രധാനമന്ത്രി നൽകിയ മറുപടി ഹിറ്റാകുന്നു
ലോസ്റ്റ് ടെമ്പിൾസ് എന്ന ഒരു ട്വിറ്റർ അക്കൗണ്ടിൽ വന്ന ഒരു ചിത്രവും അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...