Alappuzha : രാജ്യത്ത് പെട്രോൾ വില (Petrol Price) 100 കടന്ന് പോകുമ്പോൾ പ്രതിഷേധ ശബ്ദങ്ങൾ പല ഇടങ്ങളിലായി ഉയരുകയാണ്. കോവിഡും ലോക്ഡൗണുമായതിനാൽ (Lockdown) പ്രതിഷേധം വലിയ തോതിൽ പ്രകടമാക്കാനാകതെ വിഷമിക്കുകയായണ് പ്രതിപക്ഷ പാർട്ടികൾ. അങ്ങ് ഇങ്ങായി സോഷ്യൽ മീഡിയിൽ (Social Media) മാത്രമാണ് പ്രതിഷേധ ശബ്ദങ്ങൾ രാജ്യത്ത് ഉയരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങനെ ഇരിക്കയാണ് ഒറ്റയാൾ പ്രതിഷേധവുമായി ഒരു യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആലപ്പുഴ സ്വദേശിയായ യുവാവ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി അണിഞ്ഞ് പെട്രോൾ പമ്പിൽ എത്തി പ്രതിഷേധിക്കുന്ന വീഡിയോയാണ് ട്രോൾ ഗൂപ്പികളിൽ മറ്റുമായി പ്രചാരണം ലഭിക്കുന്നത്. ട്രോൾ ആലപ്പുഴ എന്ന് ഫേസ്ബുക്ക് പേജാണ് ഈ വീഡിയോ വങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.


ALSO READ : Fuel price hike: സംസ്ഥാന സർക്കാർ ചുമത്തുന്ന അധിക നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം, നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി



ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയുടെ പേരിലുള്ള ജേഴ്സി അണിഞ്ഞ് സ്കൂട്ടിറിൽ പെട്രോൽ പമ്പിലെത്തിയാണ് യുവാവ് സെഞ്ചുറി ആഘോഷിച്ച് പ്രതിഷേധിച്ചത്. ആലപ്പുഴ ടൗണിലെ ഒരു പെട്രോൾ പമ്പിലാണ് യുവാവ് പ്രതിഷേധം സംഘടിപ്പിച്ചത്.


ALSO READ : Petrol Price Hike: ഡീസലേതാ? പെട്രോൾ ഏതാ? വിലയിൽ രണ്ടും റെക്കോർഡിൽ 
 
കഴിഞ്ഞ ദിവസമാണ് പെട്രോൾ വില സംസ്ഥാനത്ത് 100 കടന്നത്. കേരളത്തിലെ രണ്ട് ജില്ലകളിൽ ഇന്നത്തെ പെട്രോൾ വില 100 രൂപക്ക് മുകളിലാണ്. എക്സ്ട്രാ പ്രീമിയം പെട്രോളിനാണ് വില 100 കടന്നത്. വയനാട് ബത്തേരി, പാലക്കാട്,ഇടുക്കിയിൽ കട്ടപ്പന,അണക്കര എന്നിവിടങ്ങളിലാണ് വില 100-ന് മുകളിലെത്തിയത്.


ALSO READ : Petrol Price Kerala: ഇന്ന് സെഞ്ചുറി അടിച്ച് പെട്രോൾ വില, മൂന്നിടങ്ങളിൽ 100 രൂപ


രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിലും വർധനവുണ്ടായി. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 69.62 ഡോളറാണ്. ബ്രെന്റ് ക്രൂഡോയിലിന് 71.89 ഡോളറും. ഡിമാൻഡും സപ്ളൈയും അനുസരിച്ചാണ് ഇന്ധന വിലയും തീരുമാനിക്കപ്പെടുന്നത്. സാമ്പത്തിക വളര്‍ച്ചയുണ്ടാവുമ്പോള്‍ അതിനനുസരിച്ച് ക്രൂഡ് ഓയിലിന്റെ ഡിമാന്റിലും വര്‍ധനയുണ്ടാവും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക