Tips For Glowing Skin: വെട്ടിത്തിളങ്ങുന്ന ചർമ്മം എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ശ്രദ്ധക്കുറവും സമയക്കുറവും മൂലം പലപ്പോഴും നമ്മുടെ ചർമ്മത്തിന്‍റെ ഭംഗി വളരെ വേഗം നഷ്ടപ്പെടാൻ ഇടയാകുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചർമ്മത്തിന്‍റെ പഴയ ഭംഗി വീണ്ടെടുക്കാൻ സാധിക്കും.   അതിനായി ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണക്രമത്തിന്‍റെ  കാര്യമാണ്.  നിങ്ങളുടെ ഭക്ഷണത്തിൽ ചില പോഷക സമ്പുഷ്ടമായ  ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ ചർമ്മത്തിന്‍റെ ഭംഗി വീണ്ടെടുക്കാന്‍ സാധിക്കും.   


Also Read:   Egg: ഇത്തരം പ്രശ്നങ്ങളുള്ളവർ അറിയാതെ പോലും മുട്ട കഴിയ്ക്കരുത്


കൂടാതെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുന്നത് നിങ്ങൾക്ക് ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം നൽകില്ല എന്നതാണ്. നിങ്ങൾ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുകയും വേണം.  


Also Read:  Obesity Early Signs: ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, പൊണ്ണത്തടിയുടെ സൂചനയാകാം


നാം കഴിയ്ക്കുന്ന ഭക്ഷണം ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന മേഖലകളിൽ ഒന്നാണ് നമ്മുടെ  ചർമ്മം. നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ പൊതുവായ ആരോഗ്യത്തെ ഏറെ സ്വാധീനിക്കും.  ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം ആഗ്രഹിക്കുന്നവർ  പ്രോസസ് ചെയ്തതും വറുത്തതുമായ ഭക്ഷണം ഒഴിവാക്കണം. കൂടാതെ,  ജങ്ക് ഫുഡ് കഴിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം ചർമ്മത്തിനു ഗുണം നൽകുന്ന പോഷക സമ്പന്നമായ പലതരം ഭക്ഷണങ്ങൾ കഴിക്കണം. 


പോഷകാഹാര വിദഗ്ധർ പറയുന്നതനുസരിച്ച്‌  നമ്മുടെ ചർമ്മത്തിന് സ്വയം പുനരുജ്ജീവിപ്പിക്കാനുള്ള വലിയ കഴിവുണ്ട്. പ്രായമാകുന്തോറും നമ്മുടെ മുഖത്ത് നേർത്ത വരകളും നിറവ്യത്യാസവും കാണപ്പെടുന്നു. എന്നാൽ  എല്ലാ ദിവസവും നിങ്ങളുടെ ചർമ്മത്തിന് കൂടുതൽ ശ്രദ്ധ നൽകുന്നതുവഴി ഈ വ്യത്യസങ്ങൾക്ക് ഉണ്ടാകുന്നതില്‍ കാലതാമസം വരുത്തുവാൻ സാധിക്കും. 


ദിവസവും 8 മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിക്കുക, പഴങ്ങളും ഇലക്കറികളും അടങ്ങിയ ഭക്ഷണം കഴിക്കുക, ആവശ്യത്തിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക.  ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ചർമ്മം ചുളിവുകൾ ഇല്ലാതെ എന്നും സുന്ദരമായി കാണപ്പെടും.  


നിങ്ങളുടെ ചർമ്മം എന്നും  സുന്ദരമായി കാണപ്പെടാൻ, ആരോഗ്യകരവും തിളങ്ങുന്നതുമായ ചർമ്മത്തിനായി നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്താനുള്ള കാര്യങ്ങൾ പോഷകാഹാര വിദഗ്ധൻ പങ്കുവെക്കുന്നു.


ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 


1. കുറഞ്ഞത് ഒരു ഗ്ലാസ് പച്ചക്കറി ജ്യൂസ് കുടിക്കുക. സസ്യാഹാരം  വിറ്റാമിൻ സി, ഇ, സെലിനിയം എന്നിവ നൽകുന്നു, ഇത് വാർദ്ധക്യത്തെ തടയുകയും കോശങ്ങളുടെ പുനരുജ്ജീവനത്തെ സഹായിക്കുകയും ചെയ്യുന്നു.


2. നിങ്ങളുടെ ചർമ്മത്തെ നശിപ്പിക്കുന്നതിനാൽ പുകവലി പൂർണ്ണമായും  ഒഴിവാക്കുക


3. അമിതഭാരത്തിന് കാരണമാകുന്ന വറുത്തതും എരിവുള്ളതുമായ ഭക്ഷണം ഒഴിവാക്കുക.


4. കൊഴുപ്പ് കഴിക്കുന്നത് നിയന്ത്രിക്കുക, പകരം മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഒമേഗ ഫാറ്റി ആസിഡുകളായ ഫിഷ് ഓയിൽ, ഒലിവ് ഓയിൽ, കനോല ഓയിൽ, വാൽനട്ട് എന്നിവ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.


5. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ധാരാളം കഴിയ്ക്കുക.  


6. ഉയർന്ന അളവിലുള്ള അഡിറ്റീവുകളും പ്രിസർവേറ്റീവുകളും അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക, പകരം വീട്ടിൽ പാകം ചെയ്ത പുതിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.  വിറ്റാമിൻ എ, ബി, സി, ഇ, സിങ്ക്, ഗാമാ ലിനോലെനിക് ആസിഡ് തുടങ്ങിയ ചർമ്മത്തെ പോഷിപ്പിക്കുന്ന പോഷകങ്ങൾ കഴിക്കുക.


7. പച്ച നിറഞ്ഞ പച്ചക്കറികളുടെ ഒരു വിഭവം എന്നും ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുക. അതായത്,  ബ്രോക്കോളി, മല്ലിയില,  ചീര എന്നിവ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പന്നമാണ്. ഇത് ചർമ്മത്തിന് ഏറെ ഉത്തമമാണ്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ