Egg: ഇത്തരം പ്രശ്നങ്ങളുള്ളവർ അറിയാതെ പോലും മുട്ട കഴിയ്ക്കരുത്

പോഷക സമ്പന്നമാണ് മുട്ട എങ്കിലും ചില ആളുകൾ ഇത് കഴിയ്ക്കാൻ പാടില്ല എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതായത്, ചില പ്രത്യേക ശാരീരിക അസ്വാസ്ഥ്യത്താൽ വലയുന്നവർ മുട്ട കഴിയ്ക്കാൻ പാടില്ല.  

Written by - Zee Malayalam News Desk | Last Updated : Oct 19, 2022, 04:50 PM IST
  • പോഷക സമ്പന്നമാണ് മുട്ട എങ്കിലും ചില ആളുകൾ ഇത് കഴിയ്ക്കാൻ പാടില്ല എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതായത്, ചില പ്രത്യേക ശാരീരിക അസ്വാസ്ഥ്യത്താൽ വലയുന്നവർ മുട്ട കഴിയ്ക്കാൻ പാടില്ല.
Egg: ഇത്തരം പ്രശ്നങ്ങളുള്ളവർ അറിയാതെ പോലും മുട്ട കഴിയ്ക്കരുത്

Egg Side Effects For Health: നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. മുട്ടയിൽ അടങ്ങിയിരിയ്ക്കുന്ന പോഷകങ്ങൾ ശരീരത്തിന് വളരെ ഗുണം ചെയ്യും. മുട്ട കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്തുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. 

മുട്ട പല തരത്തിൽ കഴിക്കാം. ഏതു രീതിയിൽ മുട്ട കഴിച്ചാലും അതിൻ്റെ പോഷക ഗുണങ്ങൾ നഷ്ടപ്പെടുന്നില്ല. പോഷക സമ്പന്നമാണ് മുട്ട എങ്കിലും ചില ആളുകൾ ഇത് കഴിയ്ക്കാൻ പാടില്ല എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതായത്, ചില പ്രത്യേക ശാരീരിക അസ്വാസ്ഥ്യത്താൽ വലയുന്നവർ മുട്ട കഴിയ്ക്കാൻ പാടില്ല.  

Also Read:  Obesity Early Signs: ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, പൊണ്ണത്തടിയുടെ സൂചനയാകാം

ആരൊക്കെയാണ് മുട്ട കഴിയ്ക്കാൻ പാടില്ലാത്തത് എന്ന് നോക്കാം...   

1. വൃക്ക രോഗങ്ങൾ ഉള്ളവർ മുട്ട കഴിയ്ക്കരുത് 

വൃക്കയ്ക്ക് തകരാറുള്ളവർ മുട്ട കഴിക്കുന്നത് ഒഴിവാക്കണം. കാരണം മുട്ട കഴിക്കുന്നത് കിഡ്‌നി പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കും. അതിനാൽ വൃക്ക സംബന്ധമായ അസുഖമുള്ളവർ മുട്ട കഴിക്കരുത്.

Also Read:  Lemon Water Benefits: ഭക്ഷണത്തിന് ശേഷം അല്പം നാരങ്ങ വെള്ളം കുടിയ്ക്കാം, അമ്പരപ്പിക്കുന്ന ഗുണങ്ങള്‍

2. അമിതവണ്ണമുള്ളവർ, അല്ലെങ്കിൽ ശരീരഭാരം കൂടുന്ന പ്രശ്നമുള്ളവർ    

പൊണ്ണത്തടിയുള്ളവർ മുട്ട ഒഴിവാക്കുന്നതാണ് ഉത്തമം. അതായത്, ഇതിനകം തന്നെ അമിതവണ്ണമുള്ളവർ മുട്ട കഴിയ്ക്കുന്നത് ഒഴിവാക്കണം. കാരണം മുട്ട കഴിയ്ക്കുന്നത് ശരീരഭാരം വീണ്ടും വർദ്ധിക്കാൻ ഇടയാകുന്നു. കൂടാതെ, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും മുട്ട ഒഴിവാക്കണം. കാരണം, മുട്ടയ്ക്ക് ശരീരഭാരം വർദ്ധിപ്പിക്കാൻ കഴിയും.

3. പ്രമേഹ രോഗികൾ മുട്ട ഒഴിവാക്കണം  
പ്രമേഹ രോഗികൾ മുട്ട കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. അല്ലെങ്കിൽ, ഡോക്ടറോട് ചോദിച്ചതിന് ശേഷം മാത്രം പ്രമേഹ പ്രശ്നങ്ങൾ ഉള്ളവർ  മുട്ട കഴിക്കുക. കാരണം മുട്ട കഴിക്കുന്നത് പ്രമേഹരോഗികൾക്ക് പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ഇടയാക്കും.  

4. കൊളസ്ട്രോൾ നില ഉയര്‍ന്നവർ മുട്ട കഴിയ്ക്കരുത് 

കൊളസ്‌ട്രോൾ പ്രശ്‌നത്താൽ ബുദ്ധിമുട്ടുന്നവർ  മുട്ടയുടെ മഞ്ഞക്കുരു ഒഴിവാക്കണം. അത്തരം ആളുകൾ മുട്ട കഴിക്കുന്നത് ഒഴിവാക്കുന്നതാണ്  കൂടുതൽ നല്ലത്. കാരണം മുട്ട കഴിക്കുന്നത് കൊളസ്‌ട്രോൾ പ്രശ്‌നം വർദ്ധിപ്പിക്കും. ഹൃദ്രോഗമുള്ളവരും മുട്ട കഴിക്കരുത്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് ദയവായി വിദഗ്ധരുമായി ബന്ധപ്പെടുക. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News