Obesity Early Signs: ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, പൊണ്ണത്തടിയുടെ സൂചനയാകാം

ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ചിലതരം അർബുദം എന്നിവയുൾപ്പെടെ വിവിധ രോഗങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയും അപകടസാധ്യത ഉയർത്തുന്ന  ശാരീരിക  അവസ്ഥയാണ് പൊണ്ണത്തടി.

Written by - Zee Malayalam News Desk | Last Updated : Oct 18, 2022, 05:14 PM IST
  • ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ചിലതരം അർബുദം എന്നിവയുൾപ്പെടെ വിവിധ രോഗങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയും അപകടസാധ്യത ഉയർത്തുന്ന ശാരീരിക അവസ്ഥയാണ് പൊണ്ണത്തടി.
Obesity Early Signs: ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, പൊണ്ണത്തടിയുടെ സൂചനയാകാം

Obesity Early Signs: ഇന്ന് ലോകമെമ്പാടുമുള്ള ഒരു പ്രശ്‌നമാണ് പൊണ്ണത്തടി  അഥവാ Obesity. പൊണ്ണത്തടിയുടെ  തോതും അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുടെ നീണ്ട ലിസ്റ്റും ഇന്ന്  ഭയാനകമാംവിധം വര്‍ദ്ധച്ചുകൊണ്ടിരിക്കുകയാണ്. 

പൊണ്ണത്തടിയുള്ളവരുടെ എണ്ണം സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ കണക്ക് ഞെട്ടിക്കുന്നതാണ്.  അതായത്, ലോകത്തിലെ ഏകദേശം 800 മില്യണ്‍ ആളുകള്‍ പൊണ്ണത്തടിയുഉള്ളവരാണ്. 1975 മുതല്‍ പൊണ്ണത്തടിയുള്ളവരുടെ എണ്ണം മൂന്നിരട്ടിയായി കൂടിയതായും WHO യുടെ കണക്കുകള്‍ പറയുന്നു.

Also Read:  Lemon Water Benefits: ഭക്ഷണത്തിന് ശേഷം അല്പം നാരങ്ങ വെള്ളം കുടിയ്ക്കാം, അമ്പരപ്പിക്കുന്ന ഗുണങ്ങള്‍  

ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ചിലതരം അർബുദം എന്നിവയുൾപ്പെടെ വിവിധ രോഗങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയും അപകടസാധ്യത ഉയർത്തുന്ന ഒരു ശാരീരിക അവസ്ഥയാണ് പൊണ്ണത്തടി. അമിത വണ്ണം അല്ലെങ്കില്‍ പൊണ്ണത്തടി ഒട്ടുമിക്ക രോഗങ്ങളുടെയും അടിസ്ഥാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. 

Also Read:  Weak Immunity: നിങ്ങളെ കൂടെക്കൂടെ രോഗം ബാധിക്കാറുണ്ടോ? കാരണമിതാണ്, എങ്ങിനെ പരിഹരിക്കാം

നമ്മുടെ ജീവിത രീതിയിലെ മാറ്റങ്ങളാണ്  പൊണ്ണത്തടിയ്ക്ക്  പ്രധാന കാരണമായി പറയപ്പെടുന്നത്. ദൈനംദിന ജീവിത തിരക്കുകൾക്കും ജോലി തിരക്കുകൾക്കുമിടയിൽ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പലര്‍ക്കും സമയം കിട്ടാറില്ല.  ആ സാഹചര്യത്തില്‍  കൊഴുപ്പുകളും  മറ്റും നമ്മുടെ ശരീരത്തില്‍ നാം അറിയാതെ തന്നെ അടിഞ്ഞുകൂടുന്നു. ഇത്  ക്രമേണ പൊണ്ണത്തടിയിലേയ്ക്ക് നയിക്കുന്നു. ദിവസവും അല്‍പ്പം വ്യായാമവും ശ്രദ്ധാപൂര്‍വമായ ഭക്ഷണക്രമവും പിന്തുടര്‍ന്നാല്‍ ഈ അവസ്ഥ മാറ്റിയെടുക്കാം. 

എന്നാല്‍, നമ്മുടെ ശരീരത്തെ അല്പം നിരീക്ഷിച്ചാല്‍ ക്രമാതീതമായി  വണ്ണം കൂടുന്നത് നമുക്ക് വളരെ പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കും. അതായത്, പൊണ്ണത്തടിയിലെത്തും മുന്‍പ് നമുക്ക് ഇതിനെ പ്രതിരോധിക്കാന്‍ സാധിക്കും.  അതിനായി പൊണ്ണത്തടിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ അറിയേണ്ടതുണ്ട് 

നിങ്ങള്‍ ശ്രദ്ധിക്കേണ്ട അമിതവണ്ണത്തിന്‍റെ ആദ്യകാല ലക്ഷണങ്ങള്‍ ഇവയാണ്. 

1. അമിതമായ  ദാഹം
2. അതിയായ ക്ഷീണം
3. അസ്വസ്ഥ നിറഞ്ഞ ഉറക്കം
4. ശ്വാസമെടുക്കുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ട് 
5. അമിതമായ വിശപ്പ്
6. അമിതമായ വിയർപ്പ്
7. ശരീര ഗന്ധത്തില്‍ വരുന്ന വ്യതിയാനം  

പൊണ്ണത്തടി തടയാന്‍ ഏറ്റവുമാദ്യം ഒഴിവാക്കേണ്ടത് ബർഗര്‍, പിസ്സ, വറുത്ത ഭക്ഷണം, സംസ്കരിച്ച മാംസം, കുക്കീസ്, കേക്കുകൾ, പഞ്ചസാര ചേർത്ത ഭക്ഷണം, ലഹരിപാനീയങ്ങൾ തുടങ്ങിയവയാണ്. കൂടാതെ, ശരീരഭാരം വര്‍ദ്ധിക്കുന്നതായി തോന്നിയാല്‍, ഭക്ഷണക്രമത്തില്‍ നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതലായി ഉള്‍പ്പെടുത്താം. ഇത് അമിതവണ്ണം തടയാന്‍ ഏറെ സഹായകമാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

Trending News