പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അലർജി. കുട്ടികളിൽ മുതിർന്നവരിലുമൊക്കെ ഈ പ്രശ്നങ്ങൾ കണ്ടുവരുന്നു. ചിലർക്ക് വീടിന് പുറത്തിറങ്ങി കഴിയുമ്പോൾ പൊടിയും മറ്റും അടിച്ചിട്ട് അലർജി ഉണ്ടാകാറുണ്ട്. എന്നാൽ വീടിനകത്ത് ഇരുന്നാലും ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ അലർജിയുള്ളവർ കാരണം കണ്ടെത്തി ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ബാഹ്യമായ പ്രേരക ഘടകങ്ങളോട് ശരീരം അമിതമായി പ്രതികരിക്കുന്നതാണ് അലര്‍ജി. ഏകദേശം 20-30 ശതമാനം ആളുകള്‍ അലര്‍ജി കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രേരക ഘടകങ്ങള്‍ ആന്റിജന്‍ ആയി പ്രവര്‍ത്തിച്ച് ശരീരത്തിലെ ആന്റിബോഡികളുമായി പ്രതികരിക്കുമ്പോഴാണ് ഒരാൾക്ക് അലര്‍ജി പ്രശ്നങ്ങളുണ്ടാകുന്നത്. വീടിനുള്ളിൽ നിങ്ങൾക്ക് അലർജി ഉണ്ടാകുന്നുവെങ്കിൽ അത് കണ്ടെത്തി അതിനുള്ള പരിഹാരം നമുക്ക് തന്നെ കണ്ടെത്താം.


വളർത്ത് മൃ​ഗങ്ങൾ വീട്ടിലുണ്ടോ?


മിക്ക ആളുകളും വളർത്ത് മൃ​ഗങ്ങളെ ഇഷ്ടപ്പെടുന്നവരാണ്. ഇവയെ വീട്ടിൽ വളർത്താൻ ആ​ഗ്രഹിക്കുന്നവരാണ് പലരും. എന്നാൽ ഇത് എത്രത്തോളം അലർജിയുണ്ടാക്കുന്നു എന്നതിനെ കുറിച്ച് നിങ്ങൾ ബോധവാന്മാരാണോ? വളർത്തുമൃ​ഗങ്ങൾ വീട്ടിലുണ്ടെങ്കിൽ നിങ്ങൾക്ക് അലർജിയുണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇവയുടെ രോമം, മൂത്രം, തുപ്പല്‍ എന്നിവയില്‍ നിന്നെല്ലാം അലര്‍ജി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കിടപ്പ് മുറികൾ തുടങ്ങി അടുക്കള വരെ ഇവ ഓടി നടക്കും. അങ്ങനെ വരുമ്പോൾ ഇവയുടെ രോമങ്ങൾ എല്ലായിടത്തും ഉണ്ടാകും. കൃത്യമായ ഇടവേളകളിൽ വളർത്ത് മൃ​ഗങ്ങളെവൃത്തിയാക്കണം. ദിവസവും വീട് വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം. വളര്‍ത്ത് മൃഗങ്ങളുമായി അടുത്ത് ഇടപഴകിയാല്‍ കൈയും കാലും കഴുകാനും മറക്കരുത്.


പുസ്തകങ്ങളിലെ പൊടി


ഒത്തിരി വായിക്കുന്നവരുടെ വീടുകളിൽ ഷെൽഫുകളിലായി പുസ്തകങ്ങൾ അടുക്കിവെയ്ക്കാറുണ്ട്. എന്നാൽ ഇവയിൽ എത്രത്തോളം പൊടിയുണ്ടെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? പൊടിയില്‍ നിന്ന് വളരുന്ന സൂക്ഷ്മ ജീവികള്‍, ഫംഗസുകള്‍ എന്നിവ പുസ്തകങ്ങളില്‍ വളരെയധികം ഉണ്ടാകാറുണ്ട്. ഇവ തുടച്ച് വൃത്തിയാക്കി വയ്ക്കുകയും പുസ്തകത്തില്‍ ഈര്‍പ്പം തട്ടാതെ നോക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.


Also Read: Stress Symptoms: എന്താണ് 'സ്ട്രെസ്'? മാനസിക പിരിമുറുക്കം എങ്ങിനെ നേരിടാം


 


ഫ്ലോർ മാറ്റ്/പരവതാനി


വീടിനുള്ളിൽ നമ്മൾ മാറ്റ് ഉപയോ​ഗിക്കാറുണ്ട്. ഇവയിൽ പൊടി അടിഞ്ഞ് കൂടാറുണ്ട്. കാർപ്പറ്റുകളിൽ അടിഞ്ഞ് കൂടുന്ന പൊടി അലർജിക്ക് കാരണമാകും. അലര്‍ജി ഉണ്ടാക്കുന്ന തരത്തിലുള്ള ചെറു ജീവികളും സൂക്ഷമാണുക്കളും മാറ്റിൽ അടിഞ്ഞ് കൂടിയിരിക്കുന്ന പൊടിയിൽ വളരുവാനുള്ള സാധ്യത വളരെ കൂടുതലാണ്. വാക്വം ക്ലീനര്‍ ഉപയോഗിച്ച് കാര്‍പെറ്റ് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.


എസി/എയർ കണ്ടീഷണർ


ഇന്ന് എസി ഇല്ലാത്ത വീടുകൾ വളരെ വിരളമായിരിക്കും. എല്ലാ വീടുകളിലും എയർ കണ്ടീഷണർ ഉണ്ടാകും. മുറികള്‍ തണുപ്പോടെയും ഈര്‍പ്പമില്ലാതെയും സൂക്ഷിക്കാന്‍ എയര്‍ കണ്ടീഷണറുകള്‍ സഹായിക്കും. എസി ഉപയോ​ഗിക്കുന്നതിനൊപ്പം കൃത്യമായ ഇടവേളകളിൽ അവ വൃത്തിയാക്കേണ്ടതും അനിവാര്യമാണ്. എസി ഡക്ടുകളില്‍ പൊടി വരാൻ തുടങ്ങിയാല്‍ അത് ഫംഗസ് ഉണ്ടാകാന്‍ കാരണമാകുന്നു. അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ എസി വൃത്തിയാക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.