Cochin: മലയാള ചലച്ചിത്ര മേഖലയിലെ പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തി വീണ്ടുമൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി താരങ്ങളുടെ സംഘടനയായ AMMA. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രതിസന്ധിയിലായ അംഗങ്ങള്‍ക്ക് പണം കണ്ടെത്തി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം തയാറാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | ''ഞങ്ങളെ തൊട്ടാല്‍ വീട്ടില്‍ ആണുങ്ങള്‍ വരുമെന്ന് മനസിലായല്ലോ?'' - മണിക്കുട്ടന്‍റെ പോസ്റ്റ്‌ വൈറലാകുന്നു


ഇന്ത്യന്‍ സിനിമയിലെ തന്നെ അപൂര്‍വ മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്നു 12 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ട്വന്‍റി-ട്വന്‍റി. മോഹന്‍ലാല്‍ (Mohanlal), മമ്മൂട്ടി, സുരേഷ് ഗോപി ജയറാം, ഭാവന, ഗോപിക, കാവ്യാ മാധവന്‍ തുടങ്ങി മലയാള ചലച്ചിത്ര മേഖലയിലെ പ്രമുഖരാണ് ചിത്രത്തിനായി ഒരുമിച്ചത്. താരസംഘടനയായ അമ്മയിലെ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ തുക കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു അന്ന് ട്വന്‍റി-ട്വന്‍റി തയാറാക്കിയത്. 


ALSO READ | ഇന്നും ചൂടുപിടിച്ച വിവാദമായി കമല്‍ ഹസന്‍റെ ആ 'ചുംബന രംഗം'


മോഹന്‍ലാല്‍, മമ്മൂട്ടി(Mammootty), സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം യുവതാരങ്ങളായ നിവിന്‍ പോളി, ടോവിനോ തോമസ്‌, പൃഥ്വിരാജ് എന്നിവരും ചിത്രത്തിനായി അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്.  അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. എന്നാല്‍ COVID 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. 


ALSO READ | ജോ ബിഡന് വോട്ട് ചെയ്തെന്ന് തെളിയിച്ചാൽ നഗ്നചിത്രം നൽകാമെന്ന് യൂട്യൂബ് താരം, ഒടുവിൽ..! 


TK രാജീവ് കുമാറായിരിക്കും ചിത്രത്തിന്‍റെ സംവിധായകനെന്നും സൂചനയുണ്ട്. കൊറോണ വൈറസ് (Corona Virus) മൂലം സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചതിനാല്‍ അമ്മയിലെ പല അംഗങ്ങളുടെയും വരുമാനം കുറയുകയും സാമ്പത്തികമായി പ്രതിസന്ധിയിലാകുകയും ചെയ്തു. ഇവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് മള്‍ട്ടി സ്റ്റാര്‍ ചിത്രം ഒരുങ്ങുന്നത്.