ടോറന്‍റോ: പൂച്ചകളെ ബാധിക്കുന്ന മാരകമായ വൈറസ് രോഗത്തിനു ഉപയോഗിക്കുന്ന പ്രതിരോധ മരുന്ന് കൊറോണ വൈറസ് രോഗത്തിനു ഫലപ്രദമാണെന്ന് പഠനം. നേച്ചര്‍ കമ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ പരത്തുന്ന സാര്‍സ് കോവ്-2 വൈറസ് മനുഷ്യകോശങ്ങളില്‍ ഇരട്ടിക്കുന്നത് തടയാന്‍ ഈ മരുന്ന്‍ ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒക്സ്ഫോര്‍ഡ് വാക്സിന്‍; ഇന്ത്യയിലെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ ഉടന്‍‍!!


COVID 19 ചികിത്സയ്ക്കായി മനുഷ്യശരീരത്തില്‍ ഈ മരുന്ന് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ശരീരത്തിലെ ചില പ്രോട്ടീസ് തന്മാത്രകളെ തടയാന്‍ ഈ മരുന്നിന് സാധിക്കും. -ആല്‍ബാര്‍ട്ട സര്‍വകലാശാലയിലെ ബയോകെമിസ്ട്രി പ്രഫസർ ജൊവാൻ ലെമ്യൂക്സ് പറയുന്നു. 2002-03 കാലയളവില്‍ പടര്‍ന്ന സാര്‍സ്‌ രോഗത്തിനു പിന്നാലെയാണ് ഈ മരുന്നിനെ കുറിച്ച് ആദ്യം ഗവേഷണം ആരംഭിച്ചത്.


മൂന്ന് വാക്സിനുകള്‍ നിര്‍ണ്ണായക ഘട്ടത്തില്‍, കൊറോണ വാക്സിന്‍ ഉടന്‍ -പ്രധാനമന്ത്രി


പിന്നാലെ, വെറ്റനറി ഗവേഷകര്‍ ഇത് പൂച്ചകളില്‍ പടരുന്ന രോഗം ഭേദമാകുമെന്ന് കണ്ടെത്തി.ഈ മരുന്ന് മനുഷ്യരില്‍ ഉപയോഗിക്കുന്നതിന് ചില തിരുത്തലുകള്‍ ആവശ്യമുണ്ടെന്നും അതിനായുള്ള ക്ലിനിക്കല്‍ ട്രയല്‍ ഉടന്‍ നടത്തുമെന്നും ലെമ്യൂക്സ് പറഞ്ഞു. ക്ലിനിക്കല്‍ ടെസ്റ്റ് ആദ്യം ലാബുകളിലും പിന്നീട് മൃഗങ്ങളിലുമാണ് നടത്തുക. എന്നാല്‍, ഈ പരീക്ഷണ ഘട്ടങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നതിനാല്‍ നേരിട്ട് ക്ലിനിക്കല്‍ ട്രയലിലേക്ക് പോകാന്‍ സാധിക്കും.