Benefits Of Cloves: ഉറങ്ങുന്നതിന് മുമ്പ് പുരുഷന്മാർ ഗ്രാമ്പൂ കഴിക്കൂ.. ലഭിക്കും അത്ഭുതകരമായ ഗുണങ്ങൾ!
Benefits Of Cloves: ഇന്ന് നമുക്ക് ഗ്രാമ്പുവില്‍ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങളെക്കുറിച്ചറിയാം. ലൈംഗിക പ്രശ്നങ്ങളുമായി മല്ലിടുന്ന പുരുഷന്മാർക്ക് ഗ്രാമ്പൂ കഴിക്കുന്നത് വളരെ ഗുണം ചെയ്യും.
Benefits Of Cloves: ഇന്ന് നമുക്ക് ഗ്രാമ്പുവില്‍ മറഞ്ഞിരിക്കുന്ന ഗുണങ്ങളെ കുറിച്ച് അറിയാം. ഗ്രാമ്പു ഒരു സുഗന്ധവ്യഞ്ജനമായിട്ടാണ് നമ്മള്‍ ഉപയോഗിക്കുന്നതെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. ഇത് എല്ലാ അടുക്കളയിലും എളുപ്പത്തിൽ കണ്ടെത്താനും കഴിയും. ഗ്രാമ്പുവിന് ആയുർവേദത്തിൽ അതിന്റേതായ പ്രാധാന്യമുണ്ടെന്നാണ് രാജ്യത്തെ പ്രശസ്ത ആയുർവേദ ഡോക്ടറായ അബ്രാർ മുൾട്ടാനിയുടെ അഭിപ്രായം. ആയുർവേദത്തിൽ (Ayurveda) പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയുന്ന നിരവധി ഔഷധങ്ങൾ ഉണ്ട്. അതില്‍ ഒന്നാണ് ഈ ഗ്രാമ്പു. ഇത് കൊറോണ കാലത്ത് നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്ത ഒന്നാണ്.
Also Read: Benefits Of Eating Banana: ഈ സമയത്ത് വാഴപ്പഴം കഴിക്കുന്നത് നിരവധി ഗുണങ്ങൾ ലഭിക്കും
ഗ്രാമ്പൂവില്‍ കാണപ്പെടുന്ന പോഷകങ്ങൾ (Nutrients found in Cloves)
ഗ്രാമ്പുവില്‍ സിങ്ക്, കോപ്പർ, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഗ്രാമ്പു പ്രോട്ടീൻ, ഇരുമ്പ്, കാർബോഹൈഡ്രേറ്റ്, കാൽസ്യം, സോഡിയം ആസിഡ് എന്നിവയാലും സമ്പുഷ്ടമാണ്. ഇതുകൂടാതെ ഗ്രാമ്പുവില്‍ യൂജുനോൾ, യൂജൂനൈൽ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് മനസ്സിനെ ഉത്തേജിപ്പിക്കുകയും ഊർജ്ജം നൽകുകയും ചെയ്യുന്നു. തണുപ്പ്, ചൂട്, ക്ഷീണം എന്നിവയ്ക്ക് ഗ്രാമ്പു വളരെ ഗുണം ചെയ്യും.
Also Read: Water | ശരീരത്തിൽ ജലാംശം നിലനിർത്താൻ പിന്തുടരേണ്ട ഭക്ഷണശീലങ്ങൾ
ഗ്രാമ്പുകഴിക്കുന്നതിലൂടെയുള്ള ആരോഗ്യ ഗുണങ്ങൾ (Health benefits of cloves)
>> ദിവസവും 2 ഗ്രാമ്പു കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും.
>> ഗ്രാമ്പു ദഹന എൻസൈമുകളുടെ സ്രവണം വർദ്ധിപ്പിക്കുന്നു, ഇത് മലബന്ധം, ദഹനക്കേട് തുടങ്ങിയ ദഹന വൈകല്യങ്ങളെ തടയുന്നു.
>> ഒരാൾക്ക് പ്രമേഹം വന്നാൽ ദിവസവും 2 ഗ്രാമ്പൂ നിർബന്ധമായും കഴിക്കണം. ഇത് പ്രമേഹത്തെ നിയന്ത്രണവിധേയമാക്കുന്നു.
>> ഗ്രാമ്പുവിൽ വിറ്റാമിൻ സിയും ചില ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇവ ശരീരത്തിലെ വെളുത്ത രക്താണുക്കൾ വർദ്ധിപ്പിക്കും.
>> വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റ്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഗ്രാമ്പുവിനുള്ളില്‍ കാണപ്പെടുന്നു, ഇത് ശരീരത്തിലെ വെളുത്ത രക്താണുക്കളെ വർദ്ധിപ്പിക്കുന്നു. ഈ കോശങ്ങൾ ശരീരത്തിലെ രോഗങ്ങളെ ചെറുക്കാൻ പ്രവർത്തിക്കുന്നു.
>> ഗ്രാമ്പുവില്‍ ഫ്ലേവനോയ്ഡുകൾ, മാംഗനീസ്, യൂജെനോൾ എന്നിവ അടങ്ങിയിട്ടുണ്ട്, അവ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം വർദ്ധിപ്പിക്കുന്നു. ഗ്രാമ്പൂ കഴിക്കുന്നത് എല്ലുകളുടെ സാന്ദ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
Also Read: Weight loss juices | ഈ ജ്യൂസുകൾ പതിവാക്കൂ, ശരീരഭാരം കുറയ്ക്കാം
ഗ്രാമ്പൂ പുരുഷന്മാർക്ക് എത്രത്തോളം ഗുണം ചെയ്യും (How clove is beneficial for men)
കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് ഗ്രാമ്പൂവെന്നാണ് ഡോ.അബ്രാർ മുൾട്ടാനി പറയുന്നത്. ഗ്രാമ്പു പതിവായി കഴിക്കുന്നത് ലൈംഗിക പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു. പുരുഷ ശക്തി വർദ്ധിപ്പിക്കാൻ ഇത് പ്രവർത്തിക്കുന്നു. മാത്രമല്ല ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ സ്റ്റാമിന വർദ്ധിപ്പിക്കാം.
Also Read: Saturn Rise 2022: ശനിയുടെ ഉദയം; 33 ദിവസങ്ങൾക്ക് ശേഷം ഈ 4 രാശിക്കാരുടെ തലവര മാറിമറിയും!
രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കുക (Consume before sleeping at night)
ഗ്രാമ്പു കഴിക്കുന്നതിലൂടെ മലബന്ധം, വയറിളക്കം, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം നൽകുമെന്ന് ഡോക്ടർ അബ്രാർ മുൾട്ടാനി പറയുന്നു. ഇതിനായി എല്ലാ ദിവസവും ഉറങ്ങുന്നതിനുമുമ്പ് 2 ഗ്രാമ്പൂ കഴിക്കുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.