Water | ശരീരത്തിൽ ജലാംശം നിലനിർത്താൻ പിന്തുടരേണ്ട ഭക്ഷണശീലങ്ങൾ

തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് കൂടുതൽ ആരോ​ഗ്യപ്രദമായ മാർ​ഗം.

Written by - Zee Malayalam News Desk | Last Updated : Feb 15, 2022, 06:04 PM IST
  • വാഴപ്പഴം, ഉരുളക്കിഴങ്ങ്, വാൽനട്ട് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
  • വിറ്റാമിൻ സി സപ്ലിമെന്റ് അല്ലെങ്കിൽ ഓറഞ്ച്, കാരറ്റ് പോലുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
  • പഞ്ചസാരയും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും ഒഴിവാക്കുക
  • അവോക്കാഡോ, തക്കാളി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്
Water | ശരീരത്തിൽ ജലാംശം നിലനിർത്താൻ പിന്തുടരേണ്ട ഭക്ഷണശീലങ്ങൾ

നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം കുറഞ്ഞാൽ നിരവധി ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കപ്പെടാം. വെള്ളം കുടിക്കുന്നത് കുറയുന്നതിലൂടെ മൂത്രത്തിൽ അണുബാധയുണ്ടാകാനും ഇത് സമയത്തിന് ചികിത്സ ലഭിക്കാതെ പോയാൽ കൂടുതൽ ​ഗുരുതരമാകാനും സാധ്യതയുണ്ട്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് കൂടുതൽ ആരോ​ഗ്യപ്രദമായ മാർ​ഗം. 

പോഷകാഹാര വിദഗ്ധയായ ഷൊനാലി സബേർവാൾ ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനായി ചെയ്യാവുന്ന മാർ​ഗങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു. വെള്ളം കുടിക്കേണ്ടതും ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതും വളരെ പ്രാധാന്യമുള്ളതാണെന്ന് ഷൊനാലി സബേർവാൾ വ്യക്തമാക്കുന്നു. ജലാംശം നിലനിർത്തുന്നതിനും ശരീരത്തിൽ നിന്ന് ജലാംശം ഇല്ലാതാകുന്നത് ഒഴിവാക്കുന്നതിനും ഷൊനാലി നിരവധി മാർ​ഗങ്ങളും മുന്നോട്ട് വയ്ക്കുന്നു.

ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക, അല്ലെങ്കിൽ ഒരാഴ്ചത്തേക്ക് ഉപ്പ് ഒഴിവാക്കുക

സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക

പായ്ക്ക് ചെയ്ത സോസുകൾ, സാലഡ് ഡ്രെസ്സിംഗുകൾ അല്ലെങ്കിൽ ടിന്നിലടച്ച ഭക്ഷണങ്ങൾ ഒന്നും കഴിക്കാൻ പാടില്ല

ധാന്യങ്ങൾ, ഇലക്കറികൾ, പരിപ്പ് എന്നിവയാണ് ജലാംശം നിലനിർത്താനുള്ള നല്ല ഉറവിടങ്ങൾ

വാഴപ്പഴം, ഉരുളക്കിഴങ്ങ്, വാൽനട്ട് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

വിറ്റാമിൻ സി സപ്ലിമെന്റ് അല്ലെങ്കിൽ ഓറഞ്ച്, കാരറ്റ് പോലുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

പഞ്ചസാരയും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും ഒഴിവാക്കുക

അവോക്കാഡോ തക്കാളി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News