Weight loss juices | ഈ ജ്യൂസുകൾ പതിവാക്കൂ, ശരീരഭാരം കുറയ്ക്കാം

ഇടയ്ക്കിടെയുള്ള നിങ്ങളുടെ ലഘുഭക്ഷണങ്ങൾക്ക് പകരമായി ജ്യൂസുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും, മാത്രമല്ല ഇത് നിങ്ങളുടെ ശരീരത്തിന് ധാരാളം പോഷകങ്ങളും പകർന്നു നൽകുകയും ചെയ്യും

Written by - Zee Malayalam News Desk | Last Updated : Feb 2, 2022, 02:08 PM IST
  • ക്യാരറ്റിൽ കലോറി കുറവും നാരുകൾ നിറഞ്ഞതുമാണ്.
  • ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കുടിക്കുക.
  • രു ആപ്പിളും പകുതി ഓറഞ്ചും കുറച്ച് ഇഞ്ചിയും ചേർത്ത് ക്യാരറ്റ് ജ്യൂസ് ഉണ്ടാക്കാം.
Weight loss juices | ഈ ജ്യൂസുകൾ പതിവാക്കൂ, ശരീരഭാരം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ ഫ്രഷ് ജ്യൂസ് ഉൾപ്പെടുത്തുന്നത് ഒരു പുതിയ ആശയമല്ല. ശരീരഭാരം കുറയ്ക്കാൻ ചില ഫ്രഷ് ജ്യൂസുകൾ ഭക്ഷണത്തിൽ ചേർക്കുക. ജ്യൂസുകളിൽ വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്- ഇത് നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കാനും കൂടുതൽ കലോറി കളയാനും ഒരു വിധത്തിൽ നിങ്ങളെ സഹായിക്കുന്നു.

ക്യാരറ്റ് ജ്യൂസ് - ക്യാരറ്റിൽ കലോറി കുറവും നാരുകൾ നിറഞ്ഞതുമാണ്. ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കുടിക്കുക, അത് നിങ്ങളെ വളരെക്കാലം നിറയെ നിലനിർത്തും. എൻ‌ഡി‌ടി‌വി റിപ്പോർട്ട് അനുസരിച്ച്, ക്യാരറ്റ് ജ്യൂസ് പിത്തരസം സ്രവണം വർദ്ധിപ്പിക്കുകയും കൊഴുപ്പ് കത്തിക്കാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഒരു ആപ്പിളും പകുതി ഓറഞ്ചും കുറച്ച് ഇഞ്ചിയും ചേർത്ത് ക്യാരറ്റ് ജ്യൂസ് ഉണ്ടാക്കാം, എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളാൻ സഹായിക്കുന്ന ഡിടോക്സ് പാനീയം നിങ്ങൾക്ക് ലഭിക്കും.

Also Read: Valentine's Week 2022 | 'പ്രൊപ്പോസ് ഡേ മുതൽ പ്രോമിസ് ഡേ' വരെ, പ്രണയം പറയാൻ ഈ നാളുകൾ...

കരേല ജ്യൂസ് - ശരീരഭാരം കുറയ്ക്കാനുള്ള ഒരു മാർ​ഗമാണ് കരേല ജ്യൂസ് അല്ലെങ്കിൽ കയ്പക്ക. കരേല ജ്യൂസ് പിത്തരസം ആസിഡുകൾ സ്രവിക്കുകയും കലോറിയിൽ വളരെ കുറവുമാണ്. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ജ്യൂസുകളിൽ ഒന്നാണിത്. നിങ്ങൾക്കറിയാമോ, 100 ഗ്രാം കരേല ജ്യൂസിൽ 17 കലോറി അടങ്ങിയിട്ടുണ്ട്, അല്ലേ?

കുക്കുമ്പർ ജ്യൂസ് - കുക്കുമ്പർ ജ്യൂസിൽ ഉയർന്ന വെള്ളവും നാരുകളും ഉള്ളതിനാൽ കലോറി കുറവാണ്. 

Also Read: Cancer Symptoms | ഇവ അവ​ഗണിക്കരുത്, സ്ത്രീകളിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ...

അംല ജ്യൂസ് (നെല്ലിക്ക ജ്യൂസ്): നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് മികച്ചതാണ്, അംല ജ്യൂസ് നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കും. ശരീരഭാരം നിയന്ത്രിക്കുന്നതിന് ഇത് മികച്ചതാണ്, കൂടാതെ ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ ഇത് മികച്ച ഫലങ്ങൾ കാണിക്കുന്നു.

മാതളനാരങ്ങ ജ്യൂസ്: ശരീരഭാരം കുറയ്ക്കുന്നത് മുതൽ നല്ല ചർമ്മവും മുടിയും വരെ മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നതിലൂടെ സാധിക്കും. ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോൾസ്, കൺജഗേറ്റഡ് ലിനോലെനിക് ആസിഡ് എന്നിവയാൽ സമ്പന്നമായ മാതളനാരങ്ങ ജ്യൂസ് ശരീരഭാരം കുറയ്ക്കാനും ഉപാപചയം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News