നാലുംകൂട്ടി മുറുക്കാൻ മാത്രമല്ല വെറ്റില; അറിയാം വെറ്റിലയുടെ അത്ഭുതപ്പെടുത്തുന്ന ഔഷധ ഗുണങ്ങൾ
വീട്ടിലെത്തുന്ന അതിഥികൾക്കും ആതിഥ്യമര്യാദയുടെ ഭാഗമായി വെറ്റില നൽകുന്ന പതിവുണ്ടായിരുന്നു.
വെറ്റില, എന്ന് കേൾക്കുമ്പോൾ തന്നെ നാലുംകൂട്ടിയുള്ള മുറുക്കാണ് മലയാളികൾക്ക് ഓർമ്മ വരിക. ഇന്ത്യയിൽ പ്രാർഥനകൾക്കും മതപരമായ ചടങ്ങുകൾക്കും വെറ്റില ഉപയോഗിക്കുന്നു. പൂജകൾക്കും വിവാഹ ചടങ്ങുകൾക്കും വെറ്റില ഉപയോഗിക്കാറുണ്ട്. ചിലയിടങ്ങളിൽ വിവാഹത്തിനെത്തുന്ന അതിഥികൾക്ക് വെറ്റിലയും അടയ്ക്കയും നൽകാറുണ്ട്. വീട്ടിലെത്തുന്ന അതിഥികൾക്കും ആതിഥ്യമര്യാദയുടെ ഭാഗമായി വെറ്റില നൽകുന്ന പതിവുണ്ടായിരുന്നു.
വെറ്റിലയുടെ ഗുണങ്ങൾ നിരവധിയാണെന്ന് ആയുർവേദത്തിൽ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് ഡോ. ദിക്സ ഭാവസർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വെറ്റിലയുടെ ഗുണങ്ങളെപ്പറ്റി പറയുന്നു. വെറ്റില ഇലകൾ കഴിക്കുന്നത് ശരീരത്തിന് ഊർജവും ഉന്മേഷവും നൽകുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്നതിനും വെറ്റില നല്ലതാണ്. വാത ദോഷം, കഫം, പിത്തം എന്നിവയിൽ നിന്ന് രക്ഷ നേടുന്നതിനും വെറ്റില നല്ലതാണെന്ന് ആയുർവേദത്തിൽ പറയുന്നു.
ചുമ, ആസ്ത്മ, തലവേദന, മൂക്കൊലിപ്പ്, സന്ധിവേദന, അനോറെക്സിയ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്ക് വെറ്റില ഉപയോഗിക്കുന്നുണ്ടെന്ന് ഡോ. ദിക്സ പറഞ്ഞു. വേദനസംഹാരിയായും വെറ്റില ഉപയോഗിക്കുന്നു. മലബന്ധം ഒഴിവാക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും വെറ്റില നല്ലതാണ്. ദഹനപ്രക്രിയ വേഗത്തിലാക്കി വിറ്റാമിനുകളും പോഷകങ്ങളും ആഗിരണം ചെയ്യാൻ വെറ്റില സഹായിക്കുന്നു. വിറ്റാമിൻ സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ തുടങ്ങിയ വിറ്റാമിനുകളാൽ നിറഞ്ഞ വെറ്റില കാത്സ്യത്തിന്റെ മികച്ച ഉറവിടമാണ്. വെറ്റില ഒരു ആരോമാറ്റിക് ചെടിയായതിനാൽ, വീടുകളിൽ ഒരു അലങ്കാര സസ്യമായി എളുപ്പത്തിൽ വളർത്താൻ സാധിക്കുമെന്നും ഡോ. ദിക്സ അഭിപ്രായപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...