നമ്മൾ അറിയാതെ തന്നെ വായ തുറന്ന് തീവ്രമായി ശ്വാസിക്കുകയും (Breathing) ശ്വാസകോശത്തിൽ (Lungs) വായു നിറയ്ക്കുകയും ചെയ്യുന്ന പ്രക്രിയയാണ് കോട്ടുവായ (Yawn). നിങ്ങൾ വളരെയധികം ക്ഷീണിതനാണെങ്കിൽ സാധാരണ നിലയിൽ ശരീരം പ്രതികരിക്കുന്നത്  കോട്ടുവായിട്ടുകൊണ്ടാണ്. ഉറക്കക്കുറവും ക്ഷീണവുമൊക്കെ കോട്ടുവായ്ക്ക് കാരണമാകാറുണ്ട്. ചിലർക്ക് കോട്ടുവായുടെ ദൈർഖ്യം കുറവാണെങ്കിൽ ചിലരിൽ അത് വളരെ നീളം ഉള്ളവയാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് യഥാർത്ഥത്തിൽ കോട്ടുവായ ഉണ്ടാക്കുന്നതെന്ന് കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ക്ഷീണവും (Tiredness) വിരസതയുമൊക്കെ ഇതിന്റെ സർവ സാധാരണമായ കാരണങ്ങളാണ്. ചിലർ കോട്ടുവായ ഇടുന്നത് കണ്ടാലോ കേട്ടാലോ നമ്മൾ കോട്ടുവായ ഇടാറുണ്ട്. 2013 ൽ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത് കോട്ടുവായ ഇടുന്നത് തലച്ചോറിനെ (Brain) തണുപ്പിക്കാൻ സഹായിക്കുമെന്നാണ്.


ALSO READ: Depression: വിഷാദം എന്നാൽ എന്ത്? ലക്ഷണങ്ങൾ എന്തൊക്കെ തുടങ്ങി അറിയേണ്ടതെല്ലാം


ഒരു മിനുറ്റിൽ ഒന്നിൽ കൂടുതൽ തവണ കോട്ടുവായ ഇട്ടാൽ അതിനെ അമിതമായ കോട്ടുവായ ഇടൽ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ പറ്റും. മിക്കവാറും ഇത് ഉറക്കകുറവിന്റെയും (Sleeplessness) ക്ഷീണത്തിന്റെ ലക്ഷണം ആകമെങ്കിലും മറ്റ് ചിലപ്പോൾ ഇത് എന്തെങ്കിലും രോഗം മൂലവുമാകാം. എന്തൊക്കെയാണ് കോട്ടുവായുടെ കാരണങ്ങൾ. 


1) മയക്കം, ക്ഷീണം, തളർച്ച


2) സ്ലീപ് അപ്നിയ, നാർക്കോലെപ്‌സി പോലുള്ള ഉറക്ക സംബന്ധിയായ പ്രശ്‌നങ്ങൾ 


3) സെലക്ടീവ് സെറോട്ടോണിൻ റീഅപ് ടേക്ക് ഇൻഹിബിറ്ററുകൾ പോലുള്ള വിഷാദ (Depression) രോഗത്തിന് കഴിക്കുന്ന   മരുന്നുകളുടെ പാർശ്വഫലങ്ങൾ


4) ഹൃദയത്തിലോ ചുറ്റുമോ ഉണ്ടാകുന്ന രക്തസ്രാവം


ALSO READ: Weight Gaining Methods: വണ്ണം കൂട്ടാൻ നല്ല വണ്ണം കഴിക്കണോ, ഇതാ ചില പൊടിക്കൈകൾ


ഇവയോക്കെയാണ് സാധാരണയായി കൊട്ടുവയ്ക്ക് കാരണമാകുന്നത്. എന്നാൽ ചിലപ്പോൾ ഈ രോഗങ്ങളും കാരണമായേക്കാം.


1) ബ്രെയിൻ ട്യുമർ


2) ഹൃദയ സ്തംഭനം (Heart Attack)


3) അപസ്മാരം (Epilepsy)


4) വിവിധ സ്ക്ലിറോസിസുകൾ


5) കരൾ രോഗങ്ങൾ (Liver)


6) ശരീരത്തിന് താപനില നിയന്ത്രിക്കാനുള്ള കഴിവില്ലാതെ വരുന്ന അവസ്ഥ 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.