നല്ല ഉറക്കം Alzheimer’s-നെ പ്രതിരോധിക്കും

നല്ല ഉറക്കത്തിന് നമ്മുടെ brain-ലെ മാലിന്യങ്ങൾ നീക്കാൻ സാധിക്കും. അഗാധമായ ഉറക്കത്തിലെ Drosophilia എന്ന അവസ്ഥയിലാണ് ഈ മാലിന്യ നിർമ്മാർജ്ജനങ്ങൾ  നടക്കുന്നത്

Written by - Zee Hindustan Malayalam Desk | Last Updated : Jan 23, 2021, 02:34 PM IST
  • നല്ല ഉറക്കത്തിന് നമ്മുടെ brain-ലെ മാലിന്യങ്ങൾ നീക്കാൻ സാധിക്കും
  • ബ്രയിനിലെ പവറിനെ പുനരുധരിപ്പിക്കാനും ഉറക്കത്തിന് സാധിക്കും
  • അഗാധമായ ഉറക്കത്തിലെ Drosophilia എന്ന അവസ്ഥയിലാണ് ഈ മാലിന്യ നിർമ്മാർജ്ജനങ്ങൾ നടക്കുന്നത്
  • ഈ പഠനം എല്ലാ ജീവജാലങ്ങളിലും ഉറക്കം പ്രധാനമാണെന്ന് തെളിയിക്കുന്നു
നല്ല ഉറക്കം Alzheimer’s-നെ പ്രതിരോധിക്കും

Evanston: സുഖനിദ്ര നമ്മുടെ ആരോഗ്യത്തിന് പ്രധാനമാണ് ഉറക്കകുറവ് അമിത വണ്ണത്തിനും രോഗപ്രതിരോധ ശേഷി കുറയുന്നതിനും അങ്ങനെ മറ്റ് പല രോഗങ്ങൾക്കും ഒക്കെ കാരണമാകാറുണ്ട്.ഇപ്പോൾ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ പുതിയ പഠനം ഉറക്കത്തിന്റെ പ്രാധാന്യം ഒന്നുകൂടെ ഉറപ്പിക്കുന്നു.

നല്ല ഉറക്കത്തിന് നമ്മുടെ brain-ലെ മാലിന്യങ്ങൾ നീക്കാൻ സാധിക്കുമെന്നാണ് പുതിയ പഠനം കാണിക്കുന്നത്. അതുപോലെ തന്നെ ബ്രയിനിലെ പവറിനെ പുനരുധരിപ്പിക്കാനും ഉറക്കത്തിന് സാധിക്കുന്നുവെന്ന് പുതിയ ഗവേഷണം സൂചിപ്പിക്കുന്നു. അഗാധമായ ഉറക്കത്തിലെ Drosophilia എന്ന അവസ്ഥയിലാണ് ഈ മാലിന്യ നിർമ്മാർജ്ജനങ്ങൾ പ്രധാനമായും നടക്കുന്നത്.

ALSO READ: Body Weight കുറയ്ക്കണോ? സൂര്യപ്രകാശം നിങ്ങളെ സഹായിക്കും

ഈ മാലിന്യ നിർമാർജ്ജന പ്രക്രിയയെ  glymphatic system എന്ന് അറിയപ്പെടുന്നു. ഇത് നമ്മുടെ ബ്രൈനിൽ വിഷ വിശിഷ്ടങ്ങൾ അടിഞ്ഞ് കൂടുന്നത് തടയുന്നു. ഇങ്ങനെ ബ്രൈനിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് പ്രധാനമാണ് കാരണം ഇത് Alzheimer’s പോലെയുള്ള ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളെ പ്രതിരോധിക്കുന്നുണ്ട്. നമ്മൾ ഉണർന്നിരുമ്പോഴും സാധാരണ ഉറക്കത്തിലും ഈ പ്രക്രിയ നടക്കുന്നുണ്ടെങ്കിലും അതിന് ഏറ്റവും കൂടുതൽ പ്രവർത്തന ശേഷി ഉണ്ടാകുന്നത് അഗാധമായ നിദ്രയുടെ സമയത്താണ്.

ALSO READ: Walayar Case: തുടരന്വേഷണത്തിന് ഉത്തരവ്

പഴയീച്ചകളിലാണ് ഈ ഗവേഷണം നടത്തിയത്. നമ്മുടെ ശരീരവും ഈച്ചകളുടെ ശരീരവും വളരെ വ്യത്യസ്തമാണെങ്കിലും അവരുടെ അഗാധ ഉറക്കത്തിന്റെ അവസ്ഥയായ Proboscis Extension Sleep നമ്മുടെ Drosophiliaക്ക് സമാനമാണ്. 

ഈ പഠനം എല്ലാ ജീവജാലങ്ങളിലും എന്ത് കൊണ്ട് ഉറക്കം പ്രധാനമെന്ന് തെളിയിക്കുന്നുവെന്ന് ഗവേഷകരിൽ ഒരാളായ അലാഡ പറയുന്നു.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News