ഇന്ത്യയുടെ വാക്സിന്‍ പരീക്ഷണ൦; ശുഭപ്രതീക്ഷ നല്കി പ്രാഥമിക ഫലം!!
12 ഇടങ്ങളില്‍ നിന്നുള്ള 375 വോളന്‍റിയര്‍മാരിലാണ് ആദ്യമായി കൊവാക്സിന്‍ പരീക്ഷിച്ചത്.
ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തിനായി ഇന്ത്യയില്‍ നിര്‍മ്മിച്ച കൊവാക്സിന്‍ പരീക്ഷണത്തിന്റെ പ്രാഥമിക ഫലം പുറത്ത്!!
ഭാരത് ബയോടെക്കും ഐഎംഎംആറും സമുക്തമായി നിര്‍മ്മിച്ച വാക്സിന്‍ പരീക്ഷണത്തിന്റെ പ്രാഥമിക ഫലം സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യരിലെ പരീക്ഷണത്തിന്‍റെ ഒന്നാം ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. 12 ഇടങ്ങളില്‍ നിന്നുള്ള 375 വോളന്‍റിയര്‍മാരിലാണ് ആദ്യമായി കൊവാക്സിന്‍ പരീക്ഷിച്ചത്. രണ്ടു ഡോസ് വീത൦ നല്‍കിയ ഇവര്‍ നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതരാണെന്ന് ക്ലിനിക്കല്‍ ട്രയല്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.
കൊവാക്സിന്‍ പരീക്ഷണം ആരംഭിച്ചു; ആദ്യ ഡോസ് നല്‍കിയത് 30കാരന്
''പരീക്ഷണം നടത്തിയവരില്‍ വിപരീത പ്രതികരണങ്ങള്‍ കണ്ടെത്തിയിട്ടില്ല. വാക്സിന്‍ ഇതുവരെ സുരക്ഷിതമാണ്.'' -വാക്സിന്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സവിത വർമ പറഞ്ഞു. രണ്ട് ഡോസുകള്‍ നല്‍കിയപ്പോഴും വോളന്‍റിയര്‍മാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ കണ്ടെത്താനായില്ലെന്ന് ഡൽഹി എയിംസിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സഞ്ജയ് റായ് പറഞ്ഞു.
ഇന്ത്യയുടെ കോവിഡ് പ്രതിരോധ മരുന്ന്‍ "കൊവാക്‌സിന്‍" മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങി..!!
ഇവിടെ 16 പേരിലാണ് പരീക്ഷണം നടത്തിയത്. രണ്ടാം ഡോസ് നല്‍കിയ സമയത്ത് വോളന്‍റിയര്‍മാരില്‍ നിന്നും ശേഖരിച്ച രക്ത സാമ്പിളുകള്‍ പരിശോധിച്ച് വാക്സിന്റെ പ്രതിരോധശേഷി അളക്കും. ഫേസ് 1 പരീക്ഷണങ്ങള്‍ ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. സാർസ് കോവ് 2 വൈറസിന്റെ ശ്രേണിയാണ് വാക്സീൻ വികസിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമാണ് ഇത് വേർതിരിച്ചെടുത്തത്.
കോറോണ വാക്സിൻ: മനുഷ്യരിൽ പരീക്ഷിക്കാൻ ഇന്ത്യൻ കമ്പനിക്ക് അനുമതി
വാക്സിന്‍ പരീക്ഷണം നടത്തിയ 12 ഇടങ്ങളിലെയും പരീക്ഷണ ഫലം അനുകൂലമാണെങ്കില്‍ രണ്ടാം ഘട്ട പരീക്ഷണത്തിനു അനുമതി തേടും. ഇതിനായി ഡ്രഗ് കൺട്രോളർ ജനറലിനെ സമീപിക്കും.എല്ലാ ഘട്ട പരീക്ഷണങ്ങളും വിജയിച്ചാല്‍ അടുത്ത വര്‍ഷം ആദ്യ പകുതിയോടെ ഇന്ത്യയില്‍ വാക്സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് സൂചന.