സാധാരണയായി സ്ത്രീകളിൽ മാത്രം കണ്ട് വരുന്ന രോഗമായി സ്തനാർബുദത്തെ കരുതാറുണ്ട്. എന്നാൽ  വളരെ അപൂർവമായി മാത്രമാണെങ്കിലും പുരുഷന്മാർക്കും breast cancer ബാധിക്കാറുണ്ട്. പുരുഷന്മാരുടെ സ്‌തന കോശങ്ങളിലാണ് അർബുദം ബാധിക്കുന്നത്. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ പുരുഷന്മാർക്ക് സ്തനകോശം വളരെ കുറവായതിനാൽ മറ്റു ശരീര ഭാഗങ്ങളിലേക്ക് അർബുദം പടരാനുള്ള സാധ്യത പുരുഷന്മാരിൽ കൂടുതലാണ്. അതേസമയം പുരുഷന്മാരിലെ സ്തനാർബുദം കണ്ടുപിടിക്കാൻ കൂടുതൽ എളുപ്പമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Breast cellsന്റെ എണ്ണം അനിയന്ത്രിതമായി വർധിക്കുമ്പോഴാണ് അതിനെ സ്തനാർബുദമായി കണക്കാക്കുന്നത്. സ്തനത്തിൽ ചെറു മുഴകളായി രൂപപ്പെടുന്ന ട്യൂമർ വികടിക്കാനരംഭിക്കുന്നതാണ് ഇത്തരത്തിലുള്ള Cancer-ന് കാരണമാകുന്നത്.


ALSO READ: രാത്രി വൈകിയുള്ള സ്മാർട്ട്ഫോൺ ഉപയോഗം പുരുഷന്മാരിൽ വന്ധ്യതയ്ക്ക് കാരണമാകാം


പുരുഷന്മാരിൽ ഇത് അപൂർവമായതിനാൽ സാധാരണയായി അവസാനഘട്ടങ്ങളിൽ മാത്രമേ കണ്ടെത്താറുള്ളു. എന്നാൽ ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ പുരുഷന്മാരിലെ Breast Cancer ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താൻ സാധിക്കും.


ലക്ഷണങ്ങൾ


സ്തങ്ങളിലെ ചുവപ്പും മുലകൾക്ക് ചുറ്റുമുള്ള ചർമ്മം വരണ്ടുണങ്ങുന്നതും സ്തനാർബുദത്തിന്റെ ലക്ഷണമാണ്. സ്ത്രീകളിൽ കാണുന്ന സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് മുഴകൾ (Breast Lumps). പുരുഷന്മാരിലും ഇത് തന്നെയാണ് പ്രധാന ലക്ഷണമായി കണക്കാക്കപ്പെടുന്നത്. ട്യൂമർ വളരാൻ തുടങ്ങുന്നതോടെ ലിഗ്‌മെന്റുകൾ സ്തനങ്ങൾക്കുള്ളിലേക്ക് വലിയാൻ ആരംഭിയ്ക്കും ഇത് സ്തനങ്ങളിൽ മാറ്റങ്ങൾ വരുത്തും. കൂടാതെ സ്തനങ്ങളിൽ നിന്ന് ചെറിയ തുള്ളികളായി ദ്രാവകങ്ങൾ പുറംതള്ളപ്പെടും (discharge). ഇത് കണ്ട് കഴിഞ്ഞാൽ ഉടൻ തന്നെ പരിശോധനകൾ നടത്തണം.


ALSO READ: Corona Vaccine സ്വീകരിച്ചാൽ 45 ദിവസത്തേക്ക് മദ്യപാനം പാടില്ല


പുരുഷന്മാരിലെ Breast cancer-ന്റെ കാരണങ്ങൾ


റേഡിയേഷനും, പുരുഷന്മാരിൽ സ്തനങ്ങൾ വലുതാക്കുന്ന Gynecomastia എന്ന അവസ്ഥയും, Liver രോഗങ്ങളും പുരുഷന്മാരിൽ സ്തനാർബുദത്തിന് കാരണമാകാറുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.