Covid: കോവിഡ് വ്യാപനം; കേന്ദ്രമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ഇന്ന്, സാഹചര്യം നിയന്ത്രണവിധേയമെന്ന് കേരളം
Kerala Covid Updates: കോവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രി വിളിച്ചുചേർത്ത യോഗം ഇന്ന്. സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേരളം കേന്ദ്രത്തെ അറിയിക്കും. യോഗത്തിൽ നിലവിൽ കേരളത്തിലെ സാഹചര്യം ആരോഗ്യമന്ത്രി വിശദീകരിക്കും. കോവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങൾ സജ്ജമാണെന്നും കേരളം കേന്ദ്രത്തെ അറിയിക്കും.
ആശുപത്രികളിൽ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ അടിസ്ഥാനത്തിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കാൻ നിർദേശം നൽകി. രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും പരിശോധന നടത്തണം. രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആരോഗ്യവകപ്പ് ഡയറക്ടറേറ്റ് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. പരിശോധനകൾ കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിൽ കോവിഡ് കേസുകൾ ഉയർന്നതെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.
ALSO READ: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്: ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 115 പേർക്ക്
കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിൽ നിർദേശം നൽകി. ആരോഗ്യപ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. മാസ്ക് നിർബന്ധമാക്കിയിട്ടില്ല. എന്നാൽ, മുൻകരുതലായും രോഗ വ്യാപനം തടയാനും മാസ്ക് ഉപയോഗിക്കണമെന്നാണ് നിർദേശം. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഉന്നതതല യോഗം വിലയിരുത്തി. അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും യോഗം വ്യക്തമാക്കി.
എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകൾ വർധിക്കുന്നതെന്നും ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും യോഗത്തിൽ നിർദേശം ഉണ്ടായി. ആവശ്യത്തിന് ഐസൊലേഷൻ, ഐസിയു ബെഡുകൾ ഉറപ്പാക്കണമെന്നും യോഗം വ്യക്തമാക്കി. മരണനിരക്കിൽ ആശങ്ക വേണ്ടെന്നും യോഗം വിലയിരുത്തി. റാൻഡം പരിശോധന നടത്തേണ്ടെന്നും രോഗലക്ഷണങ്ങൾ ഉള്ളവരിൽ മാത്രം പരിശോധന നടത്തിയാൽ മതിയെന്നും ഉന്നത തല യോഗം നിർദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.