Kerala Covid Case: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്: ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 115 പേർക്ക്

Covid cases Increases In Kerala: കേരളത്തിൽ കേസുകൾ ഉയരുന്നതിന് പിന്നാലെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദേശം പുറപ്പെടുവിച്ച് ജാ​ഗ്രത കർശനമാക്കാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 19, 2023, 10:15 AM IST
  • സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്
  • ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയര്‍ന്നിരിക്കുകയാണ്
  • രാജ്യത്താകെ ആക്ടീവ് കേസുകൾ 1970 ആയിട്ടുണ്ട്
Kerala Covid Case: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്: ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 115 പേർക്ക്

ന്യൂഡൽഹി: സംസ്ഥാനത്ത് ഇന്നലെ 115 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്താകെ ആക്ടീവ് കേസുകൾ 1970 ആയിട്ടുണ്ട്. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളാണ്. 

Also Read: ഒടുവിൽ കെണിയിൽ വീണു..! വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ

രാജ്യത്തെ ആക്ടീവ് കേസുകളിൽ 88.78 ശതമാനം കേസുകളും കേരളത്തിലാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അതുപോലെ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് പരിശോധന നടക്കുന്ന സ്ഥലവും കേരളമാണ് എന്നാണ് റിപ്പോർട്ട്.  കേരളത്തിൽ കേസുകൾ ഉയരുന്നതിന് പിന്നാലെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദേശം പുറപ്പെടുവിച്ച് ജാ​ഗ്രത കർശനമാക്കാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 

Also Read: Mangal Gochar 2023: ഗ്രഹങ്ങളുടെ സേനാപധി ചൊവ്വ ധനുരാശിയിലേക്ക്; ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ!

രാജ്യത്തെ ആകെ ആക്ടീവ് കേസുകളിൽ 89.38 ശതമാനവും നിലവിൽ കേരളത്തിലാണുള്ളത്. പരിശോധന ശക്തമാക്കണം ആൾക്കൂട്ടത്തിലൂടെ രോ​ഗം പടരാതെ നോക്കണം. ആർടിപിസിആർ, ആന്റിജൻ പരിശോധനകൾ വർദ്ദിപ്പിക്കണം. പോസിറ്റീവ് സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധന നടത്തണം. രോ​ഗ വിവരങ്ങൾ കേന്ദ്രവുമായി പങ്കുവയ്ക്കണം തുടങ്ങിയ നി‌ർദേശങ്ങളാണ് കേന്ദ്രം നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News