Cumin Seed Water Benefits: നമുക്കറിയാം, നമ്മുടെ വീടുകളില്‍ ഒരുകാലത്ത് ദാഹശമനിയായി  നല്‍കിയിരുന്നത് ജീരക വെള്ളമാണ്.  നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ജീരകം. രാത്രി പതിവായി ജീരക വെള്ളം കുടിക്കുന്നതുവഴി ലഭിക്കുന്നത് നിരവധി ഗുണങ്ങള്‍ ആണ്. വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും ഗ്യാസ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ജീരകവെള്ളം സഹായിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Cosumer Court on Insurance: കിടത്തി ചികിത്സയില്ലെങ്കില്‍ ഇൻഷുറൻസ് നിഷേധിക്കുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം, കോടതി 
 
ജീരകവെള്ളം പതിവായി കുടിയ്ക്കുന്നത് ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 


Also Read:  Green Tea: ഒരു ദിവസം എത്ര തവണ ഗ്രീൻ ടീ കുടിയ്ക്കാം? അമിതമായാല്‍ എന്താണ് സംഭവിക്കുക 
 
ജീരകത്തില്‍ അടങ്ങിയിരിയ്ക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ശരീരത്തിന് ഏറെ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു.  


ധാരാളമായി അടങ്ങിയിട്ടുണ്ട്. പതിവായി ജീരകവെള്ളം ശീലമാക്കുന്നത്. മഗ്നീഷ്യം ധാരാളം അടങ്ങിയ ജീരക വെള്ളം രാത്രി കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. 


ജീരക വെള്ളം പതിവായി കുടിക്കുന്നത് അമിതവണ്ണക്കാര്‍ക്ക് ഗുണം ചെയ്യും. അതായത് ശരീരഭാരം  കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് നല്ലതാണ്.  ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ വിശപ്പ് കുറയ്ക്കാനും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കാനും സഹായിക്കുന്നു. ജീരക വെള്ളത്തിന്  കലോറിയും കുറവാണ്. 


രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ജീരക വെള്ളം സഹായിക്കും. നീര്‍ജ്ജലീകരണം തടയാനും മികച്ചതാണ് ജീരകവെളളം.  വിളര്‍ച്ച പരിഹരിക്കാന്‍ ജീരകവെള്ളം കുടിയ്ക്കുന്നത് ഉത്തമമാണ്. ഇരുമ്പിന്‍റെ കുറവ് മൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ജീരകത്തില്‍ നമുക്കറിയാം ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.  ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും.  ജീരകത്തില്‍ അടങ്ങിയിരിയ്ക്കുന്ന പൊട്ടാസ്യം ആണ് ഇതിന് സഹായകമാവുന്നത്‌.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.