Green Tea Side Effects: കാമെലിയ സിനെൻസിസ് എന്ന ചെടിയുടെ ഇലകളിൽ നിന്ന് ഉണ്ടാക്കുന്ന ഒരു തരം ചായയാണ് ഗ്രീൻ ടീ. ഫെര്‍മന്‍റേഷന്‍ നടത്താതെ നിര്‍മ്മിക്കുന്ന ഈ ചായയില്‍ ഉയര്‍ന്ന അളവില്‍ ആന്‍റി ഓക്‌സിഡന്‍റുകൾ ഉണ്ട്. ഗ്രീൻ ടീയിലെ കഫീന്‍റെ അളവ് മറ്റ് ചായകളേക്കാൾ വളരെ കുറവാണ്, അതിനാല്‍ ഗ്രീന്‍ ടീ മികച്ചതും ആരോഗ്യകരവുമായ ചായയായി കണക്കാക്കപ്പെടുന്നു.
Also Read: Rahu Transit 2023: മായാവി ഗ്രഹത്തിന്‍റെ സംക്രമണം, ഈ രാശിക്കാര്‍ ഏറെ സമ്പത്ത് നേടും!!
ഇന്ന് ഗ്രീന്‍ ടീ ടീ പ്രചാരത്തിലുണ്ട്. കാരണം ഗ്രീന്‍ ടീയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട് എന്നത് തന്നെ. ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ തന്നെ ചര്‍മ്മത്തിന്‍റെ ആരോഗ്യവും ഭംഗിയും നിലനിര്‍ത്താനും ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും ഗ്രീന്‍ ടീ ദിവസേന കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ സാധാരണ ചായ കുടിയ്ക്കുന്നത് പോലെ നമ്മുടെ ഇഷ്ടാനുസരണം ഇത് അമിതമായി കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല.
ഒരു ദിവസം എത്ര ഗ്രീന്‍ ടീ കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്ന് നോക്കാം.
ഒരു ദിവസം 3 അല്ലെങ്കില്‍ 2 ഗ്ലാസ് ഗ്രീന്‍ ടീ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതില്‍ കൂടുതല്‍ ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കാരണം, ഗ്രീന്‍ ടീയില്‍ epigallocatechin- 3 - gallate എന്നിവ അടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ കഫേയ്ന്‍നും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മിതമായി കഴിക്കുമ്പോള്‍ ആരോഗ്യത്തിന് ഗുണകരമാണെങ്കിലും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.
Also Read: Metabolism Boost: 40 വയസിന് ശേഷം മെറ്റബോളിസം ശക്തിപ്പെടുത്തേണ്ടത് അനിവാര്യം, ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കൂ
ഗ്രീൻ ടീ കുടിക്കുന്നതിന്‍റെ ആരോഗ്യ ഗുണങ്ങൾ
ഗ്രീൻ ടീ ആന്‍റിഓക്‌സിഡന്‍റുകളാൽ സമ്പന്നമാണ്. ഇത് ഫ്രീ റാഡിക്കലുകളാൽ ഉണ്ടാകുന്ന ദോഷങ്ങളില്‍ നിന്ന്, ശരീരത്തെ സംരക്ഷിക്കുന്നു. കോശങ്ങളെ നശിപ്പിക്കുകയും ക്യാൻസർ, ഹൃദ്രോഗം, മറ്റ് രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്ന തന്മാത്രകളാണ് ഫ്രീ റാഡിക്കലുകൾ.
ക്യാൻസർ സാധ്യത കുറയ്ക്കുന്നു
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്‍റിഓക്‌സിഡന്‍റുകൾ ക്യാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കും. സ്ഥിരമായി ഗ്രീൻ ടീ കുടിയ്ക്കുന്നത് സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, വൻകുടൽ കാൻസർ തുടങ്ങി പല തരത്തിലുള്ള ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്‍റിഓക്‌സിഡന്‍റുകൾ കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ സാധ്യത കുറയ്ക്കാൻ ഇത് സഹായിച്ചേക്കാം.
തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്‍റിഓക്‌സിഡന്‍റുകൾ തലച്ചോറിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും അൽഷിമേഴ്‌സ് രോഗം, പാർക്കിൻസൺസ് രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിൻ എന്ന സംയുക്തം മെറ്റബോളിസം വർദ്ധിപ്പിക്കാനും കൊഴുപ്പ് എരിയിയ്ക്കുന്നത് വർദ്ധിപ്പിക്കാനും സഹായിക്കും. ഗ്രീൻ ടീ സ്ഥിരമായി കുടിയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ് കുറയ്ക്കാനും സഹായിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഏറ്റവും മികച്ച ചോയ്സ് ആണ് ഗ്രീന്‍ ടീ...!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.