Dandruff Remedies: ഭംഗിയുള്ള ഇടതൂര്‍ന്ന മുടി ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്. എന്നാല്‍, തലമുടിയ്ക്കുണ്ടാകുന്ന നിരവധി പ്രശ്നങ്ങള്‍  മൂലം പലരുടെയും സ്വപ്‌നങ്ങള്‍ സഫലമാകാതെ പോകാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുടി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്  താരന്‍. തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നു പോകുന്ന അവസ്ഥയ്ക്കാണ് നാം താരന്‍ എന്ന് പറയുന്നത്.  


Also Read:  Dates Benefits: ഈന്തപ്പഴം ഗുണങ്ങളുടെ കലവറ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഉത്തമം 


എണ്ണ  തേച്ചാല്‍ താരൻ മാറുമെന്നത് പൊതുവെയുള്ള  ഒരു വിശ്വാസമാണ്. താരൻ കൊണ്ട് ബുദ്ധിമുട്ടുന്ന ഭൂരിഭാഗം ആളുകളും താരന്‍ കുറയ്ക്കാന്‍ കൂടെക്കൂടെ എണ്ണ പുരട്ടുക പതിവാണ്.  മുടിയുടെ പോഷണത്തിനും ആരോഗ്യമുള്ള മുടിക്കും എണ്ണ തലമുറകളായി ശുപാർശ ചെയ്യപ്പെടുന്നുണ്ടെങ്കിലും  താരൻ കുറയ്ക്കാൻ എണ്ണ തേയ്ക്കുന്നത് സഹായിക്കില്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്.  


Also Read:  Magic Foods: ഈ ഭക്ഷണ സാധങ്ങള്‍ കഴിച്ചാല്‍ മതി, ക്ഷീണം പമ്പ കടക്കും...!!


മുടിയിൽ എണ്ണ തേക്കുന്നത് താരൻ കുറയ്ക്കുമോ? 
ശിരോചർമത്തിന്‍റെ ഉപരിതലത്തിലുള്ള മൃതകോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് താരൻ.  ഇത്തരത്തില്‍  മൃതകോശങ്ങൾ കൊഴിഞ്ഞുപോകുന്നത്  സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും അതിന്‍റെ  തോത് വര്‍ദ്ധിക്കുമ്പോഴാണ്  ബുദ്ധിമുട്ടായി മാറുന്നത്. താരൻ ലളിതമായ ഫംഗസ്  രോഗാവസ്ഥയാണ്. ഇത് സൃഷ്ടികുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. 


ഒരു ഫംഗസ് അണുബാധയാണ് താരൻ. എന്നിരുന്നാലും, തലയോട്ടിയിലെ വരൾച്ചയല്ല താരൻ ഉണ്ടാക്കുന്നത്. 


ശിരോചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സെബം എന്ന സ്രവം മാലസീസിയ എന്നാ ഫംഗസിന്‍റെ വളർച്ചയ്ക്ക് സഹായിയ്ക്കുന്നു. മാലസീസിയ ഒരു ലിപൊഫിലിക് (lipophilic) ഫംഗസാണ്. സെബത്തിൽനിന്ന് ഫാറ്റി ആസിഡുകളുണ്ടാക്കുകയെന്നത് ഇതിന്‍റെ  പ്രതിപ്രവർത്തനത്തിന്‍റെ ഫലമാണ്. ഈ ഫാറ്റി ആസിഡുകൾ ശിരോചർമത്തിൽ പ്രവർത്തിച്ച് ഇൻഫ്‌ളമേഷനുണ്ടാക്കുന്നു.  ഇത് ചർമകോശങ്ങളുടെ വളർച്ച വേഗത്തിലാക്കുകയും കൂടുതല്‍ മൃതകോശങ്ങളെ പുറന്തള്ളുകയും ചെയ്യുന്നു. 


മുടിയില്‍ എണ്ണ തേയ്ക്കുന്നത് താരന്‍ വര്‍ദ്ധിപ്പിക്കുമോ?  


താരന്‍ ഉള്ളവര്‍ അധികമായി എണ്ണ ഉപയോഗിക്കുമ്പോള്‍ ചിലപ്പോൾ അത് വിപരീതഫലമാണ് ഉണ്ടാക്കുക. മാലസീസിയ എന്ന പൂപ്പൽ വളരാൻ എണ്ണമയമുള്ള അവസ്ഥ കൂടുതല്‍ സഹായകരമാണ്. അതിനാൽ അമിതമായുള്ള എണ്ണയുടെ ഉപയോഗം ഒഴിവാക്കുക. എണ്ണ പുരട്ടി രണ്ടു മണിക്കൂറിനകം  ഷാമ്പൂ ഉപയോഗിച്ച് നന്നായി കഴുകുക.


നിങ്ങൾ ഇടയ്ക്കിടെ മുടിയിൽ എണ്ണ തേച്ച് രാത്രി മുഴുവൻ മുടിയിൽ വയ്ക്കുമ്പോൾ, നിങ്ങളുടെ തലയോട്ടിയിൽ കൂടുതൽ കൂടുതൽ മൃതകോശങ്ങൾ അടിഞ്ഞു കൂടുന്നു. എണ്ണമയമുള്ള തലയോട്ടി ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമാണ്. ഒലീവ് ഓയിലും വെളിച്ചെണ്ണയും പോലുള്ള ഓയിലുകളിൽ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ബാക്ടീരിയകളെ തലയോട്ടിയിൽ കൂടുതൽ വളരാൻ സഹായിക്കുന്നു. അതിനാൽ, എണ്ണമയമുള്ള തലയോട്ടി താരൻ കുറയ്ക്കാൻ പോകുന്നില്ല, പകരം അത് വർദ്ധിപ്പിക്കും.


അതിനാല്‍ താരന്‍ കുറയ്ക്കാനായി തലയില്‍  എണ്ണ പുരട്ടരുത്.  താരൻ ചികിത്സിക്കാന്‍  എണ്ണ തേയ്ക്കുന്നത്  ഒരു പരിഹാരവുമല്ല. മുടിയിൽ എണ്ണ പുരട്ടുന്നത് തലയോട്ടിയിലെ താരൻ വർദ്ധിപ്പിക്കും. ഇത് മുടി കൊഴിച്ചിലിനും മുടി നശിക്കാനും ഇടയാക്കും. നിങ്ങൾ താരൻ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, മികച്ച ഫലം ലഭിക്കുന്നതിന് വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.