Magic Foods: ഈ ഭക്ഷണ സാധങ്ങള്‍ കഴിച്ചാല്‍ മതി, ക്ഷീണം പമ്പ കടക്കും...!!

നിങ്ങള്‍ക്ക് ചില സമയങ്ങളില്‍ കടുത്ത ക്ഷീണം തോന്നാറുണ്ടോ? ക്ഷീണത്തിന് കാരണങ്ങള്‍ പലതാണ്. ചിലപ്പോള്‍ ചില രോഗങ്ങളുടെ ലക്ഷണമാകാം.  ചിലപ്പോള്‍ അമിതമായ അദ്ധ്വാനം പലപ്പോഴും ക്ഷീണം  വരുത്തി വയ്ക്കും.   

Written by - Zee Malayalam News Desk | Last Updated : Oct 5, 2022, 05:52 PM IST
  • പല രോഗങ്ങളുടെയും ഒരു പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്. അമിതമായ ഭക്ഷണക്രമം, പ്രത്യേകിച്ചും, ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, ഉറങ്ങുന്നതിന് തൊട്ട് മുന്‍പ് കഴിക്കുന്നത് ക്ഷീണത്തിന് കാരണമാകും.
Magic Foods: ഈ ഭക്ഷണ സാധങ്ങള്‍ കഴിച്ചാല്‍ മതി, ക്ഷീണം പമ്പ കടക്കും...!!

Magic Foods: നിങ്ങള്‍ക്ക് ചില സമയങ്ങളില്‍ കടുത്ത ക്ഷീണം തോന്നാറുണ്ടോ? ക്ഷീണത്തിന് കാരണങ്ങള്‍ പലതാണ്. ചിലപ്പോള്‍ ചില രോഗങ്ങളുടെ ലക്ഷണമാകാം.  ചിലപ്പോള്‍ അമിതമായ അദ്ധ്വാനം പലപ്പോഴും ക്ഷീണം  വരുത്തി വയ്ക്കും.   

രക്തക്കുറവുമൂലമുള്ള വിളര്‍ച്ചയാണ് ക്ഷീണത്തിന്‍റെ  പ്രധാന കാരണങ്ങളിലൊന്ന്. രാത്രി ഉറക്കമൊഴിഞ്ഞുള്ള അമിതമായ ജോലി, വ്യായാമം ഇല്ലായ്മ, തൊഴില്‍സമ്മര്‍ദങ്ങള്‍, വിശ്രമം തീരെയില്ലാതെയുള്ള അമിതാധ്വാനം, ഫാസ്റ്റ്ഫുഡ് അടക്കമുള്ള പോഷകരഹിത ഭക്ഷണശീലങ്ങള്‍ തുടങ്ങിയവ ക്ഷീണം വരുത്തി വയ്ക്കും. 

Also Read:  Custard Apple Benefits: നിങ്ങളുടെ ഭക്ഷണക്രമത്തില്‍ സീതപ്പഴം ഉള്‍പ്പെടുത്തേണ്ടതിന്‍റെ കാരണം ഇതാണ് 

ചിലപ്പോള്‍  അമിതമായി ഭക്ഷണം കഴിക്കുന്നതും അസമയത്ത് ഭക്ഷണം കഴിയ്ക്കുന്നതും ക്ഷീണം വരുത്തി വയ്ക്കും.  പല രോഗങ്ങളുടെയും  ഒരു പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്.  അമിതമായ ഭക്ഷണക്രമം, പ്രത്യേകിച്ചും, ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, ഉറങ്ങുന്നതിന് തൊട്ട് മുന്‍പ്  കഴിക്കുന്നത്  ക്ഷീണത്തിന് കാരണമാകും.  

എന്നാല്‍, പോഷക​ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണം ക്ഷീണം പെട്ടെന്ന് അകറ്റാന്‍ സഹായിക്കും.   ഇത്തരത്തിലുള്ള ചില മാജിക് ഫുഡിനെപ്പറ്റി അറിയാം   

നട്ട്സ് 
ശരീരത്തില്‍ പെട്ടെന്ന്  ഉര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിന്  ഏറെ സഹായകമാണ് നട്ട്സ്.   
ബദാം, വാള്‍നട്ട്, കശുവണ്ടി എന്നിവയുള്‍പ്പെടെയുള്ള മിക്ക നട്ട്സുകളും  പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍  സമ്പന്നമാണ്.  ഇത് ക്ഷീണമകറ്റാന്‍ സഹായിയ്ക്കും.   

​ഗ്രീന്‍ ടീ 

ഗ്രീന്‍ ടീയില്‍ പോളിഫിനോളുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്ഷീണവും സമ്മര്‍ദ്ദവും നേരിടാന്‍ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. കൂടാതെ, നല്ല ഉറക്കം കിട്ടാനും ​ഗ്രീന്‍ടീ സഹായിക്കും.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റില്‍ ഗ്ലൈസെമിക് ഇന്‍ഡെക്സ് കുറവാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ രക്തക്കുഴലുകള്‍ വികസിപ്പിക്കുന്ന നൈട്രിക് ഓക്സൈഡ് എന്ന സംയുക്തം പുറപ്പെടുവിക്കുന്നു. ഇത് ഊര്‍ജ്ജം  കൂട്ടുന്നതിന് സഹായിക്കുന്നു.

വാഴപ്പഴം 

സാധാരണയായി ലഭിക്കുന്ന വാഴപ്പഴത്തിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ക്ഷീണമകറ്റാന്‍ സഹായിയ്ക്കും. . 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News