Negative Calorie Foods: ശരീരഭാരം കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
Negative Calorie Foods: നെഗറ്റീവ് കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നിങ്ങളുടെ ശരീരം ഭക്ഷണ സാധനങ്ങൾ ദഹിപ്പിക്കുന്നതിന് സംഭരിച്ച കലോറികൾ ഉപയോഗിക്കേണ്ടതുണ്ട്. അതിനാൽ, അവ ഭക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ശരീരഭാരം കുറയും.
ശരീരഭാരം കുറയ്ക്കാൻ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കേണ്ടതുണ്ട്. നെഗറ്റീവ് കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ സാധിക്കും. നെഗറ്റീവ് കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നിങ്ങളുടെ ശരീരം ഭക്ഷണ സാധനങ്ങൾ ദഹിപ്പിക്കുന്നതിന് സംഭരിച്ച കലോറികൾ ഉപയോഗിക്കേണ്ടതുണ്ട്. അതിനാൽ, അവ ഭക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ശരീരഭാരം കുറയും. ശരീരഭാരം കുറയ്ക്കാൻ കഴിയുന്ന കലോറി കുറഞ്ഞ ഭക്ഷണങ്ങൾ പരിചയപ്പെടുത്തുകയാണ് ഫിസിക്കോ ഡയറ്റ് ക്ലിനിക്കിന്റെ സ്ഥാപകനായ ഡയറ്റീഷ്യൻ വിധി ചൗള.
ഓട്‌സ്: തടി കുറക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് ഓട്‌സ്. ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണിത്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞ ഗ്ലൂറ്റൻ രഹിത ധാന്യങ്ങളാണ് ഓട്‌സ്. ശരീരഭാരം കുറയ്ക്കാനുള്ള സാധാരണ മാർഗം, നിങ്ങളെ ദീർഘനേരം വയറുനിറഞ്ഞതായി നിലനിർത്താൻ കഴിയുന്ന ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്. ഇത് വഴി ലഘുഭക്ഷണം കഴിക്കാനുള്ള ആഗ്രഹം നിങ്ങൾക്ക് അനുഭവപ്പെടില്ല. ഓട്‌സിൽ നല്ല പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, അത് നിങ്ങളെ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. ഇത് പ്രഭാതഭക്ഷണത്തിനും രാത്രിയിലും കഴിക്കാൻ തിരഞ്ഞെടുക്കാം.
ALSO READ: Scurvy: എന്താണ് സ്കർവി? ലക്ഷണങ്ങളും രോഗനിർണയവും ചികത്സയും സംബന്ധിച്ച് അറിയാം...
ബെറികൾ: സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി എന്നിവയുൾപ്പെടെയുള്ള ബെറിപ്പഴങ്ങളിൽ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവയിൽ ജലാംശം കൂടുതലാണ്. ബെറിപ്പഴങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ നിങ്ങളുടെ വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. കൂടാതെ, സ്ട്രോബറിയും റാസ്ബെറിയും നാരുകളാൽ സമ്പന്നമാണ്. ഇത് ദഹനത്തിനും മികച്ചതാണ്. ഇതുവഴി ശരീരത്തിൽ അനാവശ്യ കൊഴുപ്പ് അടിയുന്നതിനുള്ള സാധ്യത കുറയുന്നു.
പോപ്‌കോൺ: പോപ്‌കോൺ ഏറ്റവും ആരോഗ്യകരമായ ലഘുഭക്ഷണമാണ്. പോപ്‌കോണിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. അതിശയകരമാം വിധം കലോറി കുറവാണ്. മാത്രമല്ല നിങ്ങൾ സാധാരണയായി തിരഞ്ഞെടുക്കുന്ന ഉരുളക്കിഴങ്ങ് ചിപ്‌സ് പോലുള്ള സ്‌നാക്‌സുകളേക്കാൾ ആരോഗ്യഗുണമുള്ളതാണ് പോപ്കോൺ. കൂടാതെ, പോപ്‌കോൺ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ധാന്യമാണ്. പോപ്കോൺ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യില്ല. മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
കോട്ടേജ് ചീസ്: കോട്ടേജ് ചീസ്, പ്രോട്ടീനും കാത്സ്യവും അടങ്ങിയ വളരെ വൈവിധ്യമാർന്ന ഭക്ഷണ പദാർത്ഥമാണ്. ഇത് വിസറൽ കൊഴുപ്പ് ഒഴിവാക്കാൻ സഹായിക്കുന്നു. കോട്ടേജ് ചീസ് പൈനാപ്പിൾ അല്ലെങ്കിൽ പപ്പായ പോലുള്ള ഉഷ്ണമേഖലാ പഴങ്ങളുമായി ചേർത്ത് കഴിക്കുന്നതും നല്ലതാണ്. ഇത് ആരോഗ്യകരവും രുചികരവുമായ ലഘുഭക്ഷണം ആയി കഴിക്കാവുന്നതാണ്. കോട്ടേജ് ചീസ് മെറ്റബോളിസം വർധിപ്പിക്കുന്നു. കോട്ടേജ് ചീസിൽ കാർബോഹൈഡ്രേറ്റും കൊഴുപ്പും കുറവാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...